വ്യത്യസ്തവും പുതുമയാര്‍ന്നതുമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും റൗഡി പിക്‌ചേഴ്‌സ്.
തമിഴ് സിനിമകള്‍ മാത്രം ഒരുക്കിയിട്ടുള്ള നിര്‍മ്മാണ കമ്പനി ആദ്യമായി ഗുജറാത്തി ചിത്രമൊരുക്കാന്‍ പോവുകയാണ്. 'ശുഭ് യാത്ര' എന്ന ചിത്രത്തിലൂടെയാണ് റൗഡി പിക്‌ചേഴ്‌സിന്റെ ഗുജറാത്തി സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. മനീഷ് സൈനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ എത്തും.
ശുഭ് യാത്രയില്‍ മല്‍ഹര്‍ തക്കര്‍, മോണാല്‍ ഗുജ്ജാര്‍, ദര്‍ശന്‍ ജരിവല്ല, ഹിതു കനോഡിയ, അര്‍ച്ചന്‍ ത്രിവേദി, ഹെമിന്‍ ത്രിവേദി, മഗന്‍ ലുഹാര്‍, സുനില്‍ വിശ്രാണി, ജയ് ഭട്ട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
നെട്രിക്കണ്ണ്, പെബിള്‍സ് , റോക്കി തുടങ്ങിയ ചിത്രങ്ങള്‍ ആണ് റൗഡി പിക്ചേഴ്സ് നിര്‍മ്മിച്ച മറ്റ് ചിത്രങ്ങള്‍. വിജയ് സേതുപതിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിഘ്‌നേഷ് ശിവന്‍ ചിത്രം 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ് ഈ സംരംഭത്തിന് റൗഡി പിക്‌ചേഴ്‌സ് എന്ന് പേരിട്ടത്.<
ഇതിനിടെ നയന്‍താരയുടെ 75ാമത് ചിത്രം അണിയറയിലൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ചിത്രത്തില്‍ സത്യരാജ്, ജയ്, റെഡിന്‍ കിംഗ്സ്ലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സീ സ്റ്റുഡിയോസ്,െൈ ട്രഡന്റ് ആര്‍ട്സ് , നാദ് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതനായ നിലേഷ് കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് നയന്‍താരയുടെ ചിത്രത്തിനായി രംഗത്തിറങ്ങിയതെന്നും ഇങ്ങനെയൊരു ചിത്രം നിര്‍മിക്കുന്നതില്‍ അഭിമാനമുണ്ടെന്നും നാസ് സ്റ്റുഡിയോസ് ഉടമയും നിര്‍മാതാവുമായ ജതിന്‍ സേഥി പറഞ്ഞു. ചിത്രത്തിന്റെ പേര് ഉടന്‍ പുറത്തുവിടും. ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.