രോമാഞ്ചം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ജിത്തു മാധവന് ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. അന്‍വര്‍ റഷീദും ഫഹദ് ഫാസിലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇതുവരെ ടൈറ്റില്‍ ആയിട്ടില്ല.ഫഹദ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചുവെന്ന് അറിയിച്ചത്.
ക്യാമ്പസ് പശ്ചാത്തലമാക്കുന്നതാകും കഥയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തത്.രോമാഞ്ചത്തിലേതിന് സമാനമായി ബംഗളൂരു തന്നെയാണ് പ്രധാന ലൊക്കേഷന്‍. അതേസമയം, രോമാഞ്ചം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
മൂന്ന് കോടിയില്‍ താഴെ ബഡ്ജറ്റില്‍ ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രം രോമാഞ്ചം ഇപ്പോഴും തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഈ വര്‍ഷം ഫെബ്രുവരി മൂന്നിന് ആണ് ചിത്രം ബിഗ് സ്ക്രീനില്‍ എത്തിയത്.