Latest News

വയനാട്ടിലെ ഷൂട്ടിങ് തിരക്കിനിടയിലും എല്ലാ കാര്യങ്ങളിലും മമ്മൂക്കയുടെ മേല്‍നോട്ടം;മത്സരിച്ച് ട്രോളിയവരെ കയ്യടിപ്പിച്ച മെഗാസ്റ്റാര്‍; മമ്മൂട്ടിയുടെ നന്മകള്‍ പ്രചോദനമാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ മുറവിളി

Malayalilife
വയനാട്ടിലെ ഷൂട്ടിങ് തിരക്കിനിടയിലും എല്ലാ കാര്യങ്ങളിലും മമ്മൂക്കയുടെ മേല്‍നോട്ടം;മത്സരിച്ച് ട്രോളിയവരെ കയ്യടിപ്പിച്ച മെഗാസ്റ്റാര്‍; മമ്മൂട്ടിയുടെ നന്മകള്‍ പ്രചോദനമാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ മുറവിളി

കൊച്ചിയിലെ വിഷപ്പുകയില്‍ തനിക്കും ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞ മെഗാസ്റ്റാറിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ന്യായീകരണ തൊഴിലാളികളും വിമര്‍ശകരും. പക്ഷെ തനിക്ക് ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ തന്നെ വിഷപ്പുകയില്‍ ഏറെ വിഷമിക്കുന്ന ബ്രഹ്മപുരം കാരെ ചേര്‍ത്ത് പിടിക്കാന്‍ അയാള്‍ പണി തുടങ്ങിയിരുന്നു എന്ന് സോഷ്യല്‍ മീഡിയക്ക് മനസ്സിലായി വരാന്‍ അല്പം വൈകിയിരുന്നു. കാര്യം മനസ്സിലാക്കി ലോകമലയാളി സമൂഹം മുഴുവന്‍ മമ്മൂട്ടിക്ക് പിന്നില്‍ പിന്തുണയുമായി എത്തുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടതും.

മമ്മൂട്ടിയുടെ ബ്രഹ്മപുരം സഹായ പദ്ധതിയുടെ ഉത്ഭവും നടത്തിപ്പും കരുതലും വിശദീകരിച്ച് റോബര്‍ട്ട് കുര്യാക്കോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകകയാണ്. മമ്മൂട്ടിയുടെ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് റോബര്‍ട്ട് ആണ്. 

പോസ്റ്റ് ഇങ്ങനെയാണ്

'പുണെയില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയതിന്റെ പിറ്റേന്നാണ് മമ്മൂക്കയുടെ വിളി വരുന്നത്. 'ബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ?' ആ ചോദ്യത്തിലുണ്ടായിരുന്നു കടലോളമുള്ള കരുതല്‍. 'നമ്മള്‍ ചെയ്താല്‍ പിന്നെ മറ്റുള്ളവര്‍ക്കും പ്രചോദനമാകും' മമ്മൂക്കയുടെ ഈ ആത്മവിശ്വാസത്തിന്റെ ഉറപ്പില്‍ ഒരു ദൗത്യം ആരംഭിക്കുകയായിരുന്നു. ഉടന്‍ തന്നെ മമ്മൂക്കയുടെ സന്തത സഹചാരിയും കെയര്‍ ആന്റ് ഷെയറിന്റെ സാരഥികളിലൊരാളുമായ എസ്.ജോര്‍ജ്, സംഘടനയുടെ നേതൃസ്ഥാനത്തുള്ള കെ.മുരളീധരന്‍,ഫാ.തോമസ് കുര്യന്‍ എന്നിവരുമായി തുടര്‍ചര്‍ച്ചകള്‍. രാജഗിരി ആശുപത്രിയും,ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയും പങ്കാളികളായി അതിവേഗം കടന്നുവരുന്നു. ആദ്യഘട്ടത്തില്‍ രാജഗിരിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം എന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തുന്നു. വയനാട്ടിലെ ഷൂട്ടിങ് തിരക്കിനിടയിലും എല്ലാ കാര്യങ്ങളിലും മമ്മൂക്കയുടെ മേല്‍നോട്ടം. ഒടുവില്‍ ചൊവ്വാഴ്ച രാവിലെ വിഷപ്പുക ഏറ്റവും കൂടുതല്‍ ബാധിച്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ബ്രഹ്മപുരത്ത് നിന്ന്  രാജഗിരിയിലെ ഡോക്ടര്‍മാരുടെ സംഘം പര്യടനം തുടങ്ങി. അവര്‍ മൂന്നുദിവസങ്ങളില്‍ മരുന്നുകളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മാസ്‌കുകളുമായി ശ്വാസംമുട്ടിക്കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടെ വീടിനടുത്തേക്കെത്തും. ഇത് ഒരു തുടക്കം മാത്രമാണെന്ന് മമ്മൂക്കയുടെ ഓര്‍മപ്പെടുത്തല്‍. ബുധന്‍,വ്യാഴം ദിവസങ്ങളില്‍ യഥാക്രമം കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ട,തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയലെ വടക്കേ ഇരുമ്പനം എന്നിവിടങ്ങളില്‍ മെഡിക്കല്‍സംഘം പരിശോധന പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ തുടര്‍പ്രവര്‍ത്തനങ്ങളും ഉടനെയുണ്ടാകും. ഇത് മമ്മൂട്ടി എന്ന മനുഷ്യന്റെ,അദ്ദേഹത്തിന് അപരനോടുള്ള അപാരമായ കരുതലിന്റെ അടയാളങ്ങളിലൊന്നുമാത്രം. ആ മനസ്സില്‍ ഇനിയുമുണ്ട് ഒപ്പമുള്ളവരുടെ സങ്കടങ്ങള്‍ ഒപ്പുന്നതിനുള്ള സ്നേഹത്തൂവാലകള്‍. ആ യാത്രയില്‍ ഒപ്പം ചേരാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യതകളിലൊന്ന് എന്നത് വ്യക്തിപരമായ സന്തോഷം,അഭിമാനം.


 

robert kuriakose post about Mammootty brahmapuram caring

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES