മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തുറന്ന ശബ്ദത്തില്‍ പാട്ടുകള്‍ പാടുന്ന റിമി ടോമി, സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.
ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ വോക്കല്‍ കോഡിന് നടത്തിയ സര്‍ജറിയെ കുറിച്ച് ആണ് റിമി പറയുന്നത്. 'നിങ്ങള്‍ കേട്ട 'ചിങ്ങമാസം..' മുതല്‍ 'അരപ്പവന്‍..', 'കണ്ണനായാല്‍..', 'കരളേ കരളിന്റേ കരളേ..' തുടങ്ങിയ പാട്ടുകളെല്ലാം ഞാന്‍ പാടി തീര്‍ത്തത് എനിക്ക് പാടാന്‍ പറ്റാത്ത അവസ്ഥയിലാണ്.
തൊണ്ടയ്ക്ക് പിടിച്ചു വച്ചിട്ടൊക്കെ പാടിയിട്ടുണ്ട്. അതിന് ശേഷം വോക്കല്‍ മൊഡ്യൂള്‍ സര്‍ജറി ചെയ്തതിന് ശേഷമാണ് ശബ്ദം നേരെയായത്. 'ചോക്ലേറ്റ് പോലൊയുള്ള....' എന്ന് തുടങ്ങുന്ന പാട്ടാണ് തൊണ്ട ശരിയായതിന് ശേഷം ഞാന്‍ ഫ്രീയായി ആദ്യമായി പാടിയ പാട്ട്. കാരണം അതുവരെ നമുക്ക് റസ്റ്റ് എടുക്കാനോ ഒരു ചെക്കപ്പ് ചെയ്യാനോ ഒന്നുമുള്ള സമയം കിട്ടിയിരുന്നില്ല.
മൂന്ന് നാല് മാസം ബ്രേക്ക് എടുത്ത് പാടാതിരിക്കാന്‍ കഴിയില്ലായിരുന്നു. റസ്റ്റില്ലാതെ പാടിയാല്‍ ഇതുപോലുള്ള പ്രശ്നങ്ങള്‍ വരും എന്നൊന്നും അന്ന് അറിയുകയുമില്ല. ഒരു ദിവസം പോലും റസ്റ്റ് എടുക്കാതെ ഇങ്ങനെ പാടിക്കൊണ്ടിരുന്നു. ചെറിയൊരു സംഭവമാണ് ഈ വോക്കല്‍ കോഡ്. പനിയും ജലദോഷവുമൊക്കെ വരുമ്പോള്‍ വോക്കല്‍ കോഡിന് റസ്റ്റ് ആവശ്യമാണ്. റസ്റ്റ് അല്ലാതെ അതിന് മറ്റ് മാര്‍ഗങ്ങളില്ല. തീര്‍ച്ചയായും ശബ്ദത്തിന് റസ്റ്റ് നല്‍കണം എന്നും റിമി ടോമി പറയുന്നു.
മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്.
സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി വിവിധ മുന്‍ നിര ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.