Latest News

ജിമ്മില്‍ പോകുന്നത് ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല; ഇതൊരു ദിനചര്യ ആണ്;വണ്ണം കുറഞ്ഞിട്ടും എന്തിനാ ജിമ്മില്‍ പോകുന്നതെന്ന ചോദ്യം കേട്ട് മനസ് മടുത്ത റിമിക്ക് പറയാനുള്ളത് 

Malayalilife
ജിമ്മില്‍ പോകുന്നത് ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല; ഇതൊരു ദിനചര്യ ആണ്;വണ്ണം കുറഞ്ഞിട്ടും എന്തിനാ ജിമ്മില്‍ പോകുന്നതെന്ന ചോദ്യം കേട്ട് മനസ് മടുത്ത റിമിക്ക് പറയാനുള്ളത് 

മേക്കോവറിലൂടെ മലയാളികളെ ഞെട്ടിച്ച ഗായികയാണ് റിമി ടോമി. ഫിറ്റ്‌നസ് ഫ്രീക്കായ താരം തന്റെ വര്‍ക്കൗട്ട് വിഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ മെലിഞ്ഞിട്ടും എന്തിനാണ് ജിമ്മില്‍ പോകുന്നത് എന്നാണ് പലരുടേയും സംശയം. ഇപ്പോളിതാ ഇതിന് താരം തന്നെ മറുപടി പറയുകയാണ്.

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോയ്ക്ക് ഒപ്പം ആണ് ഗായിക ഇതിനെക്കുറിച്ച് പറയുന്നത്. വ്യായാമം ജീവിതത്തില്‍ ശീലമാക്കേണ്ടതാണ്. ഒന്നും വളരെ എളുപ്പത്തില്‍ സംഭവിക്കുന്നതല്ല. ശരീരഭാരം കുറഞ്ഞിട്ടും പിന്നെ എന്തിനാണ് ദിവസവും ജിമ്മില്‍ പോകുന്നതെന്ന് ഒരുപാട് ആളുകള്‍ എന്നോടു ചോദിച്ചു. ആ ചോദ്യം കേട്ട് മനസ്സു മടുത്തതുകൊണ്ട് ഒരു മറുപടി പറയാമെന്നു കരുതി. ജിമ്മില്‍ പോകുന്നത് ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണ്. 

പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെയും ആരോഗ്യ ഗുണങ്ങള്‍ അവഗണിക്കാന്‍ പറ്റാത്തതാണ്. പ്രായ, ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും വ്യായാമത്തില്‍ നിന്നും ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നു. അമിതഭാരം നിയന്ത്രിക്കാനും ഊര്‍ജം വര്‍ധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു. അത് എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നു. ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമം സഹായകരമാണ്. ഈ ശീലം വളരെ രസകരമായാണ് എനിക്കു തോന്നുന്നത്.

നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുക. വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക വഴി ദീര്‍ഘകാലം ജീവിക്കാനുള്ള അവസരം കൂടിയാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്. ദൈനംദിനകാര്യങ്ങള്‍ ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്താന്‍ വ്യായാമത്തിനു കഴിയും. ഉത്കണ്ഠ, വിഷാദം തുടങ്ങിയവയെ നിയന്ത്രിക്കാനും നന്നായി ഉറങ്ങാനും ഇത് വളരെ സഹായകരമാണ്', റിമി ടോമി കുറിച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy)

Read more topics: # റിമി ടോമി
rimi tomy about workout

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES