വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു 'നീലവെളിച്ചം'. ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സിനിമ തിയേറ്ററില്‍ മിന്നും വിജയം നേടുകയും പിന്നീട് ഈ കഴിഞ്ഞ ദിവസം ഒടിടിയില്‍ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഏപ്രില്‍ 20-നായിരുന്നു റിലീസ് ആയത്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അവധിയാഘോഷിക്കാനായി വിയറ്റ്നാമിലേക്ക് പറന്നിരിക്കുകയാണ് പ്രിയ താരം റിമ കല്ലിംഗല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് റിമയുടെ ആഘോഷം. അവിടെ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചു. കല്ലുകള്‍ പാകിയ തെരുവുകളുള്ള മറന്നുപോയ ചെറിയ പട്ടണങ്ങളില്‍ ജീവിക്കാം എന്നാണ് അവിടത്തെ കാഴ്ചകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ക്ക് നല്‍കുന്ന അടിക്കുറിപ്പ്.
ബീച്ചില്‍ നിന്നുള്ള ഗ്‌ളാമറസ് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഭാര്‍ഗവി ട്രിപ്പില്‍ ആണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. റിമയുടെ ഗ്‌ളാമറസ് ചിത്രങ്ങള്‍ നിമിഷനേരംകൊണ്ട് വൈറലാവുകയും ചെയ്തു.