അഭിനയ ലോകത്ത് നടി റിമ കല്ലിങ്കല്‍ സജീവമല്ലെങ്കിലും താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.'കാത്തിരിപ്പ്' എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍.
അതീവ ഗ്ലാമറസായിട്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമ പോസ്റ്റ് ചെയ്ത്. പച്ചയും മഞ്ഞയും നിറത്തിലുള്ള ബാക്ക്ലെസ് വസ്ത്രമാണ് നടി ധരിച്ചിരിക്കുന്നത്. സില്‍വര്‍ നിറത്തിലുള്ള ആഭരണങ്ങളാണ് അക്‌സസറീസായി ഉപയോഗിച്ചിരിക്കുന്നത്. കൈയില്‍ പച്ചകുത്തിയിരിക്കുന്നതും കാണാം.
നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. 'യവന സുന്ദരി', 'കിടു', 'തപസ്വിനി', 'സൂപ്പര്‍', 'ഗുഡ്' തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്. ഇതിനോടകം മൂവായിരത്തി അഞ്ഞൂറിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.