Latest News

മകള്‍ക്കൊപ്പം കൊച്ചിയിലെത്തി കയാക്കിങ് ആസ്വദിച്ച് രേവതി; നടി മകള്‍ മഹിക്കൊപ്പം കയാക്കിങില്‍ പങ്കെടുത്തത് 40 കി.മി വരെ; മകള്‍ക്ക് നല്കിയ വാക്ക് പാലിച്ച സന്തോഷത്തില്‍ നടി; ആവേശത്തോടെ കുഞ്ഞുമഹിയും

Malayalilife
മകള്‍ക്കൊപ്പം കൊച്ചിയിലെത്തി കയാക്കിങ് ആസ്വദിച്ച് രേവതി; നടി മകള്‍ മഹിക്കൊപ്പം കയാക്കിങില്‍ പങ്കെടുത്തത് 40 കി.മി വരെ; മകള്‍ക്ക് നല്കിയ വാക്ക് പാലിച്ച സന്തോഷത്തില്‍ നടി; ആവേശത്തോടെ കുഞ്ഞുമഹിയും

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രേവതി അഭിനയത്തിനൊപ്പം കയാക്കിങ് താരവും സെയിലറുമാണ്. ഇപ്പോളിതാ കൊച്ചിയിലെത്തി കയാക്കിങ് നടത്തിയ രേവതിയുടേയും കുഞ്ഞുമകളായ മഹിയുടേയും വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് കേരള മുസിരിസ് പ്രോജക്ടും വാട്ടര്‍ സ്‌പോര്‍ട്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജെല്ലി ഫിഷും ഒരുമിച്ച് സംഘടിപ്പിച്ച് കേരള മുസിരിസ് പാഡിലാണ് മകള്‍ക്കൊപ്പം തൊണിതുഴയാന്‍ നടിയെത്തിയത്,

കൊടുങ്ങല്ലൂര്‍ മുതല്‍ ബോള്‍ഗാട്ടിവരെ 40 കിലോമീറ്ററാണ് രേവതിയും സംഘവും കയാക്കിങ് ചെയ്തത്. ഒരുമിച്ച് കൂടുതല്‍ സമയം ചെലവിടാമെന്ന് രേവതി മകള്‍ക്ക് വാക്കു നല്‍കിയിരുന്നു. ഈ വാഗ്ദാനം പാലിക്കുകയെന്ന ലക്ഷ്യവും ഇത്തവണത്തെ വരവിന് പിന്നിലുണ്ടായിരുന്നു. 

കുഞ്ഞുമഹിയാവട്ടെ ആദ്യമായി കയാക്കിങ് ചെയ്യുന്നതിന്റെ ആവേശത്തിലായിരുന്നു. മകളെ തോണിയുടെ മുന്നിലിരുത്തിയാണ് രേവതി തുഴഞ്ഞത്. മകളുമൊത്തുള്ള കയാക്കിങ് നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞുവെന്ന് രേവതി പറഞ്ഞിരുന്നു

എല്ലാ വര്‍ഷവും മുസിരിസ് പാഡില്‍ നടത്താറുണ്ട്. ഇത്തവണ കേരളത്തിനകത്തും പുറത്തും നിന്നുമായി 75 പേരാണ് ഇതില്‍പങ്കെടുത്തത്. മകളുമൊത്തുള്ള കയാക്കിങ് നന്നായി ആസ്വദിച്ചെന്നും ഇവര്‍സംഘടിപ്പിക്കുന്ന കയാക്കിങ്ങില്‍ തുടര്‍ന്നും പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും രേവതി പറയുന്നു.

revathy with daughter mahee enjoyed kayaking

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES