Latest News

രശ്‌മികയുടെ പിറന്നാൾ ദിവസം പഴയ ഒരു വിഡിയോയും അയി എക്സ് കാമുകൻ; വീഡിയോ വൈറൽ

Malayalilife
രശ്‌മികയുടെ പിറന്നാൾ ദിവസം പഴയ ഒരു വിഡിയോയും അയി എക്സ് കാമുകൻ; വീഡിയോ വൈറൽ

ശ്മിക മന്ദന ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് പ്രധാനമായും കന്നഡ സിനിമയിലും തെലുങ്ക് സിനിമയിലും അഭിനയിക്കുന്നു.1996 ഏപ്രിൽ 5 ന്‌ കർണാടകയിലെ കുടക്‌ ജില്ലയിലെ വിരാജ്‌പേട്ടിൽ സുമൻ, മദൻ മന്ദാന ദമ്പതികളുടെ മകൾ ആയി ജനിച്ചു. കൂർഗ്ഗ്‌ പബ്ലിക്‌ സ്കൂളിൽ ആയിരുന്നു സ്കൂൾ പഠനം . മൈസൂർ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോമേഴ്സ്‌ ആന്റ്‌ ആട്സിൽ നിന്ന് ജേർണ്ണലിസം. , സൈക്കോളജി ..ഇംഗ്ലീഷ്‌ ലിറ്ററേച്ചർ എന്നിവയിൽ ബിരുദം നേടി.

ഇപ്പോഴത്തെ സൗത്ത് ഇന്ത്യന്‍ ക്വീന്‍ ആയി വളര്‍ന്ന് കൊണ്ടിരിയ്ക്കുന്ന രശ്മിക മന്ദാനയുടെ ജന്മദിനമായിരുന്നു ഏപ്രില്‍ 5 ന്. ആരാധകരും സിനിമാ സഹപ്രവര്‍ത്തകരും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് ആശംസകള്‍ അറിയിച്ചു. പഴയ ഒരു വീഡിയോ പങ്കുവച്ചു കൊണ്ടാണ് മുന്‍ കാമുകനും നടനുമായ രക്ഷിത് ഷെട്ടി രശ്മികയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. കിറിക് പാര്‍ട്ടി എന്ന കന്നട ചിത്രത്തിലാണ് ആദ്യമായി രശ്മിക അഭിനയിച്ചത്. 2017 ല്‍ രക്ഷിതിന്റെയും രശ്മികയുടെയും വിവാഹ നിശ്ചയവും കഴിഞ്ഞതാണ്. എന്നാല്‍ പിന്നീട് കേട്ടത് ഇരുവരും സൗഹൃദത്തോടെ വേര്‍പിരിഞ്ഞു എന്നാണ്. അതിന് പിന്നിലെ കാരണം വെളിപ്പെടുത്താന്‍ രണ്ട് കൂട്ടരും തയ്യാറായിട്ടില്ല. ''കിറിക് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിഷന്‍ സമയത്ത് നിന്നോടൊപ്പം ഉള്ള ഈ മനോഹരമായ ഓര്‍മ പങ്കിടുന്നു. അവിടെ നിന്നുള്ള നിന്റെ യാത്ര വളരെ പെട്ടന്നായിരുന്നു. ഒരു യഥാര്‍ത്ഥ യോധാവിനെ പോലെ നീ നിന്റെ സ്വപ്‌നം പിന്‍തുടര്‍ന്ന് എത്തി. നിന്നെ കുറിച്ച് അഭിമാനം തോന്നുന്നു. ജന്മദിന ആശംസകള്‍. ഇനിയും നീ ഒരുപാട് വിജയങ്ങള്‍ കാണട്ടെ'' എന്ന് രക്ഷിത് ഷെട്ടി വീഡിയോയ്‌ക്കൊപ്പം ട്വിറ്ററില്‍ എഴുതി.

പിന്നീീട്‌ മോഡലിംഗിലൂടെ രംഗത്ത്‌ വന്ന രശ്മിക. 2016 ൽ കന്നഡ ചിത്രം 'കിറിക്‌ പാർട്ടി'യിലൂടെ അഭിനയ രംഗത്ത്‌ എത്തി .2017 ൽ അഞ്ജലി പുത്ര , ചമക്‌ എന്നിവയിൽ നായികയായി. ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു2018 ൽ ചലൊ , ഗീതാ ഗോവിന്ദം എന്നിവയിൽ നായികയായി 2019 ൽ യജമാന , ഡിയർ കോമ്രേഡ്‌ എന്നിവയിൽ നായികയായി 2020 ൽ സരിലേരു നീക്കവാരു, ഭീഷ്ണ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. കന്നഡ , തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാൺ രശ്മിക മന്ദാന . 2017 ൽ നടൻ രക്ഷിത്‌ ഷെട്ടിയെ. വിവാഹം കഴിച്ചെങ്കിലും 2018 ൽ വേർപിരിഞ്ഞു. 

Read more topics: # rashmika ,# couple ,# lover ,# video ,# viral ,# tamil
rashmika couple lover video viral tamil telung

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES