ജോണ്‍ എബ്രഹാം നിര്‍മ്മിച്ച മൈക്ക് എന്ന ചിത്രത്തിലെ നായക കഥാപാത്രമായെത്തിയ യുവതാരം രഞ്ജിത് സജീവിനെ തേടി സംസ്ഥാന ഫിലിം ക്രിട്ടിക്സ് നവാഗത പ്രതിഭക്കുള്ള അവാര്‍ഡ്. മികച്ച പ്രേക്ഷക പ്രശംസകളോടെ തിയേറ്ററിലും ഓ റ്റി റ്റിയിലും മുന്നേറിയ മൈക്ക് എന്ന ചിത്രത്തില്‍ നവാഗതനായെത്തിയ രഞ്ജിത്ത് സജീവിന്റെ പ്രകടനം ശ്രേദ്ധേയമായിരുന്നു.
മൈക്കിലെ പ്രകടനത്തിന് ശേഷം നിരവധി അവസരങ്ങളാണ് രഞ്ജിത്തിന്റെ തേടിയെത്തിയത്. വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സാജിദ് യഹ്യ സംവിധാനം നിര്‍വഹിക്കുന്ന കല്‍ബ് എന്ന ചിത്രത്തിലെ നായക കഥാപാത്രമായാണ് രഞ്ജിത്ത് ഇപ്പോള്‍ അഭിനയിക്കുന്നത്.ഫ്രാന്‍സിസ് ഷിനില്‍ ജോര്‍ജ് ഒരുക്കുന്ന മോദ എന്ന ചിത്രത്തില്‍ ദിലീഷ് പോത്തനോടൊപ്പം കേന്ദ്ര കഥാപാത്രത്തില്‍ രഞ്ജിത്ത് അഭിനയിക്കുന്നുണ്ട്.
ദുബായിയില്‍ പഠിച്ചു വളര്‍ന്ന രഞ്ജിത് തുടര്‍ച്ചയായ മലയാള സിനിമകളിലെ അവസരങ്ങളില്‍ സന്തോഷവാനാണെന്നും തന്നെ പോലെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പോലെ ഒരു വലിയ ഒരു അംഗീകാരം ലഭിച്ചതിലുള്ള സന്തോഷവും കല്‍ബിലെ ലൊക്കേഷനില്‍ നിന്ന് പങ്കുവച്ചു.