Latest News

ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന നടന്ന സംഭവം; ചരി പടര്‍ത്തുന്ന ട്രെയിലര്‍ പുറത്ത്; ചിത്രം 21ന് റിലിസ്

Malayalilife
ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന നടന്ന സംഭവം; ചരി പടര്‍ത്തുന്ന ട്രെയിലര്‍ പുറത്ത്; ചിത്രം 21ന് റിലിസ്

ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന 'നടന്ന സംഭവ'ത്തിന്റെ ട്രെയിലര്‍ റിലീസായി. അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 21 വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തും. ....

ഇത്തവണ കുടുംബപ്രേക്ഷകരെ ചിരിപ്പിക്കാനായിട്ടും കൂട്ടുകെട്ട് ഒന്നിക്കുന്നതെന്ന് സൂചനകള്‍ നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും ക്യാരക്ടര്‍ ടീസറുകളും ഇതൊരു ഫണ്‍ ഫാമിലി ഡ്രമായായിരിക്കുമെന്ന സുചന നല്‍കിയിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലര്‍. ബിജു മേനോനും സുരാജും മാത്രമല്ല, ജോണി ആന്റണി, സുധി കോപ്പ, ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, ലാലു അലക്‌സ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്..


അജിത്തിന്റേയും ഭാര്യ ധന്യയുടേയും അയല്‍ക്കാരായി ഉണ്ണിയേട്ടനും കുടുംബവും എത്തുന്നതോടെ അവര്‍ താമസിക്കുന്ന വില്ലാ കമ്യൂണിറ്റിയില്‍ ഉണ്ടാകുന്ന തമാശകളും പ്രതിസന്ധികളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാവരുമായും പെട്ടന്നിണങ്ങുന്ന ഉണ്ണിയും തലയില്‍ വരെ മസിലുള്ള അജിത്തേട്ടനും മുഖാമുഖം എത്തുന്നിടത്താണ് ട്രെയിലര്‍ അവസാനിക്കുന്നത്. അജിത്തായി സുരാജും ഉണ്ണിയായി ബിജു മേനോനും അഭിനയിക്കുന്നു. 

മറഡോണ എന്ന ടൊവിനോ ചിത്രത്തിന് ശേഷം വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന നടന്ന സംഭവം നിര്‍മ്മിക്കുന്നത്  മെക്‌സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ്.  കലി, ജിന്ന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രാജേഷ് ?ഗോപിനാഥനാണ് നടന്ന സംഭവം എഴുതിയിരിക്കുന്നത്. ഛായാ?ഗ്രഹണം മനേഷ് മാധവന്‍. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍. സം?ഗീതം അങ്കിത് മേനോന്‍. 

നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഗാനരചന- സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ , എഡിറ്റര്‍- സൈജു ശ്രീധരന്‍, ടോബി ജോണ്‍,  എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ?ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സുനില്‍ ജോസ്, കലാസംവിധാനം- ഇന്ദുലാല്‍ കാവീട്, സൗഡ് സിസൈനര്‍- ശ്രീജിത്ത് ശ്രീനിവാസന്‍, മിക്‌സിം?ഗ്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാര്‍, സ്റ്റില്‍- രാഹുല്‍ എം സത്യന്‍, കളറിസ്റ്റ്- രമേഷ് അയ്യര്‍, വിസ്ത ഒബ്‌സ്‌ക്യൂറ, പിആര്‍ഒ- മഞ്ജു ?ഗോപിനാഥ്, വിഎഫ്എക്‌സ്- ടീം മീഡിയ, ഡിസൈന്‍- യെല്ലോ ടൂത്ത്, പിആര്‍& മാര്‍ക്കറ്റിം?ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റില്‍- സീറോ ഉണ്ണി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Nadanna Sambavam Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES