Latest News

എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ പാട്ടിന്റെ രംഗം റീക്രിയേറ്റ് ചെയ്ത് നടി വീണാ നായര്‍; ലുക്കിലടക്കം ശ്രീവിദ്യയെ അനുകരിച്ചെത്തിയ താരത്തിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു

Malayalilife
topbanner
 എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ പാട്ടിന്റെ രംഗം റീക്രിയേറ്റ് ചെയ്ത് നടി വീണാ നായര്‍; ലുക്കിലടക്കം ശ്രീവിദ്യയെ അനുകരിച്ചെത്തിയ താരത്തിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു

ലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി വീണ നായര്‍. സീരിയലുകളിലും സിനിമകളിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന നടിയുടെ പുതിയൊരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.മലയാളികളുടെ പ്രിയ നടി ശ്രീവിദ്യയെ അനുകരിച്ചുളള വീഡിയോ ആണ് വീണ പങ്കുവച്ചിരിക്കുന്നത്. 

എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ഒരു പാട്ടിന്റെ രംഗം റീക്രിയേറ്റ് ചെയ്ത് ഒരുക്കിയ വീഡിയോയില്‍ വീണ നായരെ കണ്ടാല്‍, ഒറ്റ നോട്ടത്തില്‍ ശ്രീവിദ്യ തന്നെ!'ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു, അതില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, 
ഞങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഒരു നല്ല ടീമിനെ വെച്ചാണ് ഞാന്‍ അത് രൂപപ്പെടുത്തിയത്' എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് വീണ നായര്‍ പറയുന്നു. 

നല്ല ഒരു ടീമിനെ കിട്ടിയതുകൊണ്ടാണ് ഏറെ കാലത്തെ തന്റെ ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ചത് എന്ന് വീണ ആവര്‍ത്തിച്ചു പറയുന്നുണ്ട്.അബി ഫൈന്‍ ഷൂട്ടേഴ്സ് ആണ് ഡിഒപിയും എഡിറ്റിങും ചെയ്തത്. മഞ്ജു കല്ലൂന, നിഥിന്‍ സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് വീണയെ ശ്രീവിദ്യയെ പോലെ അണിയിച്ചൊരുക്കിയത്. 

പഴയ കാലത്തെ ഓര്‍മപ്പെടുത്തുന്ന വീണ ധരിച്ചിരിയ്ക്കുന്ന സാരി ഡൈസിന്‍ ചെയ്തത് ശോഭ വിശ്വനാഥിന്റെ വീവേഴ്സ് വില്ലേജാണ്. 
ബീന ആന്റണി, ധന്യ മേരി വര്‍ഗീസ്, അനുമോള്‍, ദീപ്തി വിധുപ്രതാപ്, ശ്രുതി രജിനികാന്ത് തുടങ്ങി നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abin Sabu (@abi_fine_shooters)

 

 

veena nair as srividya

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES