Latest News

250 കോടിയുടെ ബംഗ്ലാവിന് ഉടമയായി ബോളിവുഡിലെ താരപുത്രിയായ ഒന്നരവയസുകാരി; ആലിയയും രണ്‍ബീറും റാഹയ്ക്കായി നിര്‍മ്മിക്കുന്നത് ആഡംബര വസതി

Malayalilife
250 കോടിയുടെ ബംഗ്ലാവിന് ഉടമയായി ബോളിവുഡിലെ താരപുത്രിയായ ഒന്നരവയസുകാരി; ആലിയയും രണ്‍ബീറും റാഹയ്ക്കായി നിര്‍മ്മിക്കുന്നത് ആഡംബര വസതി

ബോളിവുഡ് താരദമ്പതിമാരായ രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ട് എന്നിവര്‍ മുംബൈയിലെ ബാന്ദ്രയുടെ ഹൃദയഭാഗത്ത് പുതുതായി ഒരു ബംഗ്ലാവ് പണി തീര്‍ക്കുന്നുണ്ട്. മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ചു ഇരുവരുടെയും മകള്‍ രാഹാ കപൂറിന്റെ പേരിലാണ് ബംഗ്ലാവ് നിര്‍മ്മിക്കുന്നത്. ഇതോടെ കപൂര്‍ കുടുംബത്തിലെ ഇളയ അംഗമായ രാഹാ ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ ധനികയായി മാറുകയാണ്.

മുംബെയിലെ ബാന്ദ്രയുടെ ഹൃദയഭാഗത്ത് പണികഴിപ്പിക്കുന്ന ബംഗ്ലാവാണ് ഇപ്പോള്‍ ബി - ടൗണിലെ ചര്‍ച്ച. 250 കോടിയിലധികം രൂപ നിര്‍മ്മാണ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ബംഗ്ലാവിന് പുറമെ ആലിയയ്ക്കും രണ്‍വീറിനും ബാന്ദ്രയില്‍ തന്നെ നാലു ഫ്‌ളാറ്റുകളുണ്ട്. ഈ ഫ്‌ലാറ്റുകളുടെ മൂല്യം 60 കോടിയിലധികം വരും. 

ഷാരൂഖ് ഖാന്റെ മന്നത്ത്, അമിതാഭ് ബച്ചന്റെ ജല്‍സ എന്നിവയെ മറികടന്ന് മുംബൈയിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി ബംഗ്ലാവായി ഇത് മാറും എന്നാണ് വിവരം. രണ്‍ബീറും ആലിയയും തങ്ങളുടെ സ്വപ്ന ഭവനം നിര്‍മ്മിക്കാന്‍ തുല്യമായി തുക ചിലവാക്കിയിട്ടുണ്ട്. 

അതേസമയം നികുതി നല്‍കുന്നതില്‍ നിന്ന് ഇളവ് ലഭിക്കാനാണ് മകളുടെ പേരില്‍ ബംഗ്ലാവ് പണികഴിപ്പിക്കുന്നതെന്നാണ് ഗോസിപ്പ്.രാഹയുടെ മുത്തശ്ശി നീതു കപൂര്‍ ബംഗ്ലാവിന്റെ സഹ ഉടമയാകുമെന്നാണ് റിപ്പോര്‍ട്ട്.

ranbir alia new home bandra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES