കോഫി വിത്ത് കരണ്‍ ജോഹറില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹാര്‍ദിക്ക് പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നാലെ നടന്‍ രണ്‍വീര്‍ സിങിന്റെ മുന്‍ പരാമര്‍ശവും വിവാദമാവുന്നു. 2011 ല്‍ നടത്തിയ അഭിമുഖത്തിലാണ് കരീനാ കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവരെ പറ്റി രണ്‍വീര്‍ മോശം പരാമര്‍ശം നടത്തിയത്. നടി അനുഷ്‌കയോടൊപ്പമാണ് രണ്‍വീര്‍ അഭിമുഖത്തിന് എത്തിയത്.ഹാര്‍ദിക്ക് പാണ്ഡ്യയുടെ വിവാദത്തെ തുടര്‍ന്ന് ഈ വിഷയം ചര്‍ച്ചയാവുകയുമായിരുന്നു.
‘കരീന നീന്തുന്നത് കണ്ട് കുട്ടിയായ ഞാന്‍ ഒരു പുരുഷനായി’ എന്ന പരാമര്‍ശമാണ് കരീനയ്ക്കെതിരെ നടത്തിയത്. അനുഷ്‌ക്കയ്ക്കെതിരെയും ഇത്തരത്തില്‍ മോശം പരാമര്‍ശം രണ്‍വീര്‍ നടത്തുന്നുണ്ട്.രണ്‍വീര്‍ സിംഗിന്റെ പരാമര്‍ശത്തില്‍ ദേഷ്യം വന്ന അനുഷ്‌ക നടനെ അടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
‘എന്നോട് നിങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കരുതെന്ന്’ പറഞ്ഞാണ് അനുഷ്‌ക രണ്‍വീറിനെ അടിക്കുന്നത്. വീണ്ടും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. നിരവധിപ്പേരാണ് രണ്‍വീറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.