Latest News

ഗര്‍ഭിണിയായിരുന്നപ്പോള്‍ പ്രിയയെ ടെന്‍ഷന്‍ അടിപ്പിച്ച ജോജു..! തന്റെ കുഞ്ഞിന് കളിപ്പാട്ടവും ഉടുപ്പും വാങ്ങികൊണ്ട് വന്നേ പറ്റുവെന്ന് ചാക്കോച്ചന്‍..!

Malayalilife
ഗര്‍ഭിണിയായിരുന്നപ്പോള്‍ പ്രിയയെ ടെന്‍ഷന്‍ അടിപ്പിച്ച ജോജു..! തന്റെ കുഞ്ഞിന് കളിപ്പാട്ടവും ഉടുപ്പും വാങ്ങികൊണ്ട് വന്നേ പറ്റുവെന്ന് ചാക്കോച്ചന്‍..!

റെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ജോസഫ്. ചിത്രത്തിലെ ജോജുവിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രം 125 ദിവസം പിന്നിട്ടതിന്റെ ആഘോഷം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. കുഞ്ചാക്കോ ബോബന്‍, മമ്മൂട്ടി തുടങ്ങി പല നടന്‍മാരും ചടങ്ങില്‍ പങ്കെടുത്തു. അതേ സമയം ചാക്കോച്ചന്റെ ഭാര്യ പ്രിയയും ജോസഫ് സിനിമയും തമ്മിലുളള ബന്ധത്തെക്കുറിച്ച് വേദിയില്‍ പിഷാരടി വ്യക്തമാക്കിയതാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്.

ജോജു ജോര്‍ജ്ജ് എന്ന നടന്‍ തന്റെ മികച്ച അഭിനയം കാഴ്ച വച്ച ചിത്രമാണ് ജോസഫ്. വലിയ താരസാന്നിധ്യമൊന്നുമില്ലാതെ പ്രമേയവും അഭിനയവും കൊണ്ട്  ഹിറ്റായ ചിത്രമായിരുന്നു ജോസഫ്. ചിത്രം 125 ദിവസം പിന്നിട്ട ആഘോഷം കഴിഞ്ഞ ദിവസം കൊച്ചി ഐഎംഎ ഹാളില്‍ വച്ചാണ് നടന്നത്. മമ്മൂട്ടി കുഞ്ചാക്കോബോബന്‍ എന്നിവരായിരുന്നു പരിപാടിയില്‍ മുഖ്യ അതിഥികള്‍.  125 വര്‍ഷം പിന്നിട്ടതിന്റെ താങ്ക്‌സ് കാര്‍ഡില്‍ രമേശ് പിഷാരടിയുടെയും പ്രിയയുടെയും പേരുകളാണ് ഉണ്ടായിരുന്നത്. കുഞ്ചാക്കോ ബോബനും ജോജുവും അടുത്ത സുഹൃത്തുക്കളാണ് എന്നാല്‍ ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ സിനിമയുമായി  ബന്ധമില്ലാത്ത പ്രിയയുടെ പേര് എങ്ങിനെ വന്നുവെന്ന് പിഷാരടി വ്യക്തമാക്കി. താനും പ്രിയയുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കി വയ്ക്കുന്ന ഇടങ്ങളെന്നാണ് പിഷാരടി പറഞ്ഞത്. 

ജോസഫ് എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്താണ് പ്രിയ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. അധികം ടെന്‍ഷനൊന്നും അടിക്കരുത്. ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം' എന്നൊക്കെ ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജോവുവാകട്ടെ സിനിമയിലെ തന്റെ ടെന്‍ഷനുകള്‍ പങ്കുവച്ചത് പ്രിയയോടും പിഷാരടിയോടുമാണ്. സിനിമയിലെ ചീഞ്ഞളിഞ്ഞ ജഡത്തിന്റെ കാര്യമൊക്കെ പ്രിയയോട് ജോജു പറഞ്ഞിരുന്നു. ആ സീന്‍ എങ്ങിനെ ഉണ്ടാകും പ്രിയേ എന്ന് ചോദിച്ചു.

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ ജോജുവിനെ വിളിച്ചു. ജോജു ഇത്തരം ഓരോ കാര്യങ്ങള്‍ പറഞ്ഞിട്ട് പ്രിയ ഇവിടെ ഉറക്കമില്ലാതെ ഇരിക്കുകയാണെന്ന് പറഞ്ഞു. ഗര്‍ഭിണിയാണെന്ന കാര്യം പുറത്ത് പറയാനും കഴിയില്ല. അങ്ങനെ ഗര്‍ഭിണിയായ സമയത്ത് ജോസഫിന്റെ കഥ കേട്ട് ആശങ്കപ്പെട്ടത് പ്രിയയാണെന്ന് പിഷാരടി പറഞ്ഞു. അതുകൊണ്ടാണ് പ്രിയയുടെ പേര് വച്ചിരിക്കുന്നതെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.

്അതേസമയം അതു കൊണ്ടാവും ജോസഫ് സിനിമയുടെ പരിപാടിക്കാണ്  പോകുന്നതെന്ന് പറഞ്ഞപ്പോള്‍ തന്റെ കുഞ്ഞിന്റെ മുഖം മാറിയതെന്ന് കുഞ്ചാക്കോബോബന്‍ തമാശയായി പറഞ്ഞു. തങ്ങളുടെ സൗഹൃദത്തിന്റെ കഥകളും കുഞ്ചാക്കോബോബനും ജോജുവും വേദിയില്‍ പങ്കുവച്ചു. ജോസഫിന്റെ വിജയത്തിന്റെ സന്തോഷം പങ്കു വയ്ക്കുന്ന ഫലകം പ്രിയക്കു വേണ്ടി കുഞ്ചാക്കോ ബോബന്‍ ഏറ്റു വാങ്ങി.

അതേസമയം ചാക്കോച്ചന്‍ തന്നെ സാമ്പത്തികമായും ഏറെ സഹായിച്ചിട്ടുണ്ടെന്ന് ജോജു പറഞ്ഞു. എന്നാല്‍ കടം തന്ന പണത്തിനു പകരം ജോജു നാളെ ദുബായില്‍ പോയിട്ട് വരുമ്പോള്‍ തന്റെ മകന് ചെറിയ കുറച്ച് കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും വാങ്ങിക്കൊണ്ട് വന്നാല്‍ മതിയെന്നാണായിരുന്നു കുഞ്ചാക്കോ ബോബന്റെ ചിരിയോടെയുള്ള പ്രതികരണം.. 

ramesh pisharadi about priya kunchako

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES