തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണും ഭാര്യ ഉപാസനയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. താരങ്ങളുടെ ബേബി ഷവര്‍ ആഘോഷം ദുബായില്‍ വെച്ച് നടന്നിരിക്കുകയാണ്. ചടങ്ങില്‍ പങ്കെടുക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അടുത്ത സുഹൃത്തുക്കളും കുടുംബവും ചടങ്ങിനെത്തിയിരുന്നു.ദുബൈ കടല്‍ത്തീരത്തെ റിസോര്‍ട്ടില്‍ സജ്ജീകരിച്ച ചടങ്ങില്‍ ദമ്പതികളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്
പരമ്പരാഗത രീതിയിലുള്ള ബേബി ഷവറിനു പകരം അല്‍പ്പം മോഡേണ്‍ സ്‌റ്റൈലിലാണ് ബേബി ഷവര്‍ ചടങ്ങ് സംഘടിപ്പിച്ചത്. വൈറ്റ് ഡ്രസ്സായിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വേഷം. അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ ഉപാസന സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു.
'എല്ലാ സ്‌നേഹത്തിനും നന്ദി. മികച്ച ബേബി ഷവറിന് എന്റെ പ്രിയ സഹോദരിമാരായ അനുഷ് പാലയ്ക്കും സിന്ദൂരി റെഡ്ഡിക്കും നന്ദി,ചിത്രങ്ങള്‍ പങ്കിട്ട് ഉപാസന കുറിച്ചു.
അപ്പോളോ ഹോസ്പിറ്റലിലെ സിഎസ്ആര്‍ വൈസ് ചെയര്‍പേഴ്സണായ ഉപാസന അടുത്തിടെയാണ് തനിക്കും രാം ചരണിനും കുഞ്ഞ് ജനിക്കാന്‍ പോവുന്ന വിവരം പങ്കിട്ടത്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷംമാണ് ഇരുവര്‍ക്കും കുഞ്ഞ് ഉണ്ടാകുന്നത്.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറിന്റെ ഷൂട്ടിംഗില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് രാം ചരണ്‍ ഇപ്പോള്‍. കമല്‍ഹാസന്റെ ഇന്ത്യന്‍ 2വിന്റെ ചിത്രീകരണത്തിനായി ശങ്കര്‍ തായ്വാനില്‍ പോയിരിക്കുകയാണ്. വരാനിരിക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രം കിസി കാ ഭായ് കിസി കി ജാനിലെ യെന്റമ്മ എന്ന ഗാനത്തില്‍ അതിഥിയായും രാം ചരണ്‍ എത്തുന്നുണ്ട്.