Latest News

നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യം തപ്തികരമെന്ന് താരം

Malayalilife
 നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യം തപ്തികരമെന്ന് താരം

ഷൂട്ടിങ് സെറ്റുകളില്‍ കോവിഡ് പടരുന്നതിനെക്കുറിച്ച് വലിയ ആശങ്കകള്‍ ഉണ്ടായിരുന്നു. കോവിഡ് കാരണം ഷൂട്ടിങ്ങുകള്‍ വളരെ കാലത്തേയ്ക്ക് മാറ്റി വയ്ക്കാനാകില്ല എന്ന ബുദ്ധിമുട്ടിനെ കാരണാണ് നിബന്ധനകളൊക്കെ അനുസരിച്ച് ഷൂട്ടിങ്ങുകള്‍ ആരംഭിച്ചത. ഇതിനിടെ അന്യഭാഷകളിലെ നിരവധി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചന്റെ കുടുംബത്തിലെ നാലുപേരാണ് കോവിഡ് ബാധിച്ചത്. തെന്നിന്ത്യയിലും നിരവധി താരങ്ങളും കോവിഡ് ബാധിക്കുകയും രോഗത്തില്‍ നിന്നും മുക്തരാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രിയ നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

തുടര്‍ന്ന് താരം സ്വയം ക്വാറന്റൈനില്‍ പോയി. ആരോഗ്യത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല. താന്‍ ആരോഗ്യവതിയായിരിക്കുന്നുവെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു. കൊവിഡ് പൊസിറ്റീവാണെന്ന് രാകുല്‍ പ്രീത് സിംഗ് തന്നെയാണ് അറിയിച്ചത്. താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.എനിക്ക് കൊവിഡ് സ്ഥീരികരിച്ച കാര്യം എല്ലാവരെയും അറിയിക്കുന്നു. ഞാന്‍ സ്വയം ക്വാറന്റൈനില്‍ ആണ്. ആരോഗ്യവതിയാണ്. ഉടന്‍ തന്നെ ലൊക്കേഷനില്‍ തിരിച്ചെത്താനാകുമെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.മെയ്‌ഡെ എന്ന സിനിമയിലാണ് രാകുല്‍ പ്രീത് സിംഗ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Read more topics: # rakul preet tests,# covid positive
rakul preet tests covid positive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES