പ്രമുഖ തെന്നിന്ത്യൻ സിനിമാ സംവിധായകനാണ് മണിരത്നം. സിനിമാ നിർമ്മാതവ്, രചയിതാവ് എന്നീ രംഗങ്ങളിലും അദ്ദേഹം പ്രശസ്തനാണ്. എന്നാൽ ഇപ്പോൾ സംവിധായകന്‍ മണിരത്‌നത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നെെയിലെ സ്വകാര്യ ആശുപത്രിയില്‍ സംവിധായകനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രാഥമിക വിവരങ്ങള്‍.
സംവിധായകന്‍ ഇത്രയും നാളും തന്റെ പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ പണിപ്പുരയിലായിരുന്നു. അതേസമയം, 'പൊന്നിയിന്‍ സെല്‍വന്‍' ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ നിയമക്കുരുക്കില്‍ ആയിരിക്കുകയാണ്. ചോള രാജക്കന്മാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്നാണ് ആദ്യമേ തന്നെ ഉയരുന്ന ആരോപണം. മണിരത്നത്തിനും നടന്‍ വിക്രമിനും സെല്‍വം എന്ന അഭിഭാഷകന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം ഹര്‍ജിയിൽ ചോള രാജാവായിരുന്ന ആദിത്യ കരികാലന്‍ നെറ്റിയില്‍ തിലകക്കുറി അണിഞ്ഞിരുന്നില്ല എന്നും ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്ന ഈ കഥാപാത്രം തിലകമണിഞ്ഞ ആളാണെന്നും പരാമർശിച്ചിട്ടുണ്ട്. ചോള രാജാക്കന്മാര്‍ക്ക് ചോള രാജാവായിരുന്ന ആദിത്യ കരികാലന്‍ നെറ്റിയില്‍ തിലകക്കുറി അണിഞ്ഞിരുന്നില്ല എന്നും ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്ന ഈ കഥാപാത്രം തിലകമണിഞ്ഞ ആളാണെന്നും തെറ്റായ പരിവേഷമാണ് ജനങ്ങള്‍ക്ക് നല്‍കുകയെന്ന് സെല്‍വം ആരോപിക്കുന്നു.
എന്നാൽ പ്രത്യേക പ്രദര്‍ശനം റിലീസിന് മുന്‍പ് നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. മണിരത്‌നമോ വിക്രമോ നോട്ടീസില്‍ വിശദീകരണം നല്‍കിയിട്ടില്ല. ഈ സഹായചര്യത്തിലാണ് സംവിധായകന് കൊവിഡ് സ്ഥിരീകരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം 2022 സെപ്റ്റംബര്‍ 30- നാണ് റിലീസ് ചെയ്യുന്നത്.