നടി രാകുല്‍ പ്രീത് സിംഗും നടനും നിര്‍മ്മാതാവുമായ ജാക്കി ഭഗ്നാനിയും വിവാഹിതരാവുന്നു. ഫെബ്രുവരി 22ന് ഗോവയില്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറെ നാളുകളായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. 2021 ല്‍ ആണ് ജാക്കിയുമായുള്ള പ്രണയം രാകുല്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ വിവാഹത്തെക്കുറിച്ച് രാകുലോ ജാക്കിയോ പ്രതികരിച്ചിട്ടില്ല. 2009 ല്‍ പുറത്തിറങ്ങിയ ഗില്ലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രാകുല്‍ പ്രീത് സിംഗ് വെള്ളിത്തിരയില്‍ എത്തുന്നത്. യാരിയാന്‍ ആണ് ആദ്യ ബോളിവുഡ് ചിത്രം.അയലാന്‍, ഇന്ത്യന്‍ 2, മേരി, പത്നി കാ റീമേക്ക് എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്.രഹ്നാ ഹേ തേരെ ദില്‍മേം എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ജാക്കി ഭഗ്നാനി വെള്ളിത്തിരയില്‍ എത്തുന്നത്.