നാല് സഹോദരിമാരുടെ സഹോദരനായി അക്ഷയ് കുമാര്‍; നടന്റെ ഇടവേളയ്ക്ക് ശേഷമുള്ള ചിത്രം രക്ഷാബന്ധന്‍ ട്രെയിലര്‍ കാണാം

Malayalilife
topbanner
 നാല് സഹോദരിമാരുടെ സഹോദരനായി അക്ഷയ് കുമാര്‍; നടന്റെ ഇടവേളയ്ക്ക് ശേഷമുള്ള ചിത്രം രക്ഷാബന്ധന്‍ ട്രെയിലര്‍ കാണാം

ക്ഷയ് കുമാര്‍ നായകാനാവുന്ന രക്ഷാബന്ധന്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആനന്ദ് എല്‍. റായ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ഓ?ഗസ്റ്റ് 11 രക്ഷാബന്ധന്‍ ?ദിനത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സഹോദര സ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. 

അവരുടെ വിവാഹ ശേഷം മാത്രം തന്റെ വിവാഹം നടന്നാല്‍ മതിയെന്ന് തീരുമാനിച്ചിരിക്കുന്ന സഹോദര കഥാപാത്രമാണ് അക്ഷയുടേത്.അക്ഷയ് കുമാറിന്റെ കഥാപാത്രം ബാല്യകാല സഖിയുമായി പ്രണയത്തിലാണ്. എന്നാല്‍ തന്റെ പ്രധാന ഉത്തരവാദിത്വം സഹോദരിമാര്‍ക്ക് തണലാവുക എന്നതാണ്. അവരുടെ വിവാഹം നടന്നതിന് ശേഷം മാത്രം തന്റെ വിവാഹം നടന്നാല്‍ മതിയെന്ന് വെയ്ക്കുകയാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ കഥാപാത്രം. അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത് ഭൂമി പട്‌നേകര്‍ ആണ്.

ചിലപ്പോള്‍ ഒരു സഹോദരനാകുന്നത് ഒരു സൂപ്പര്‍ഹീറോ ആകുന്നതിനേക്കാള്‍ വലുതാണ് എന്ന വാക്കുകളോടെയാണ് ട്രെയിലറില്‍ ആരംഭിക്കുന്നത്. തനു വെഡ്‌സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് എല്‍. റായ്. സിനിമയുടെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും കഥ കേട്ട് വളരെ പെട്ടന്ന് ചെയ്യണമെന്ന് തീരുമാനിച്ച ചിത്രമാണ് രക്ഷാബന്ധന്‍ എന്നും അക്ഷയ് കുമാര്‍ മുമ്പ് പറഞ്ഞിരുന്നു. അക്ഷയ് കുമാറിന്റെ സഹോദരി അല്‍ക ഹിരനന്ദാനി സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നുണ്ട്.

raksha bandhan trailer

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES