ബോളിവുഡില്‍ വിവാദങ്ങള്‍ കൊണ്ട് സജീവമാണ് രാഖി സാവന്ത്. ഏറ്റവും അവസാനം തനുശ്രീ ദത്തയ്ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഖി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ ഒരു ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട് വീണ നടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.ഇടികൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നും രാഖിയെ കുറിച്ച് വാര്‍ത്ത പുറത്തു വരുന്നുണ്ട്.
ഹരിയാനയിലെ പഞ്ച്കുല ജില്ലയില്‍ നടന്ന കോണ്ടിനെന്റല് റസ്ലിങ് എന്റര്‍ടെയിന്‍മെന്റ് മാച്ചിനിടെയാണ് താരത്തിന് ഇടി കൊണ്ടത് എന്നാണ് റിപ്പോര്‍ട്ട്. പഞ്ചകുലയിലെ തൊ ലാല്‍ ദേവി സ്റ്റേഡിയത്തില്‍ വെച്ചു നടന്ന മാച്ച് കാണാനെത്തിയതായിരുന്നു താരമെന്നും വനിതാ ഗുസ്തിതാരത്തെ ചലഞ്ച് ചെയ്ത് റിംഗില്‍ കയറിയ രാഖിക്ക് മത്സരത്തിനിടയില്‍ പരിക്കേല്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വയറിനും നടുവിനും പരിക്കേറ്റ രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 40 കാരിയായ രാഖിയെ രണ്ടു വനിതാ പൊലീസുകാരും സംഘാടകരും താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്ക് കൊണ്ടുപോവുന്നത്.