Latest News

പാകിസ്ഥാന്‍ പതാക കൊണ്ട് മാറിടം മൂടി രാഖി സാവന്ത്; പതാക നെഞ്ചിലേറ്റി നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; അടുത്ത സിനിമയിലെ ചിത്രങ്ങളെന്നും രാഖി 

Malayalilife
പാകിസ്ഥാന്‍ പതാക കൊണ്ട് മാറിടം മൂടി രാഖി സാവന്ത്; പതാക നെഞ്ചിലേറ്റി നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; അടുത്ത സിനിമയിലെ ചിത്രങ്ങളെന്നും രാഖി 

ബോളിവുഡിലെ സ്ഥിരം വിവാദനായികയാണ് രാഖി സാവന്ത്. വിവാദം നിറഞ്ഞ പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളുമാണ് രാഖിയെ എപ്പോഴും വേറിട്ട് നിര്‍ത്തുന്നത്. ഇടിക്കൂട്ടില്‍ കയറി ഗുസ്തി താരത്തെ വെല്ലുവിളിച്ച് ഇടി വാങ്ങിയതടക്കം സോഷ്യല്‍ ലോകത്ത് കോളിളക്കം സൃഷ്ടിച്ച വാര്‍ത്തകളായിരുന്നു. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ പുതിയ വിവാദത്തിന് വഴിതുറന്ന് രാഖി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 

ഇപ്പോള്‍ രാഖി വാര്‍ത്തകളിലിടം നേടുന്നത് പാകിസ്താന്റെ ദേശീയ പതാകയേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പേരിലാണ്. പാകിസ്ഥാന്‍ പതാക മാറിടത്തോട് ചേര്‍ത്ത് പിടിച്ചാണ് രാഖി ഇസേ്ബുക്കില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്. എന്നാല്‍ രാഖിയുടെ ചിത്രത്തിന് നിരവധി കമന്റുകളാണ് എത്തിയത്. എന്നാല്‍ പാകിസ്ഥാന്‍ പതാക നെഞ്ചിലേറ്റി നില്‍ക്കുന്ന രാഖിയ്ക്ക് കമന്റുകള്‍ എത്തിയതോടെ താരം തന്നെ വിശദീകരവും നല്‍കി. താന്‍ പുതിയതായി അഭിനയിക്കുന്നത് കാശ്മീരി പണ്ഡിറ്റുകളുടെ കഥപറയുന്ന ചിത്രത്തിലാണെന്നും അതില്‍ പാകിസ്ഥാനി പെണ്‍കുട്ടിയായിട്ടാണ് താന്‍ വേഷമിടുന്നതെന്നും രാഖി പറയുന്നു. 

ധര 370 എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യമാണിത്. കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രത്തില്‍ പാകിസ്താനി പെണ്‍കുട്ടിയുടെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്ന് രാഖി പറഞ്ഞു. കൊച്ചു കുട്ടികളെപ്പോലും ജിഹാദികളാക്കി മാറ്റുന്ന പാകിസ്താനിലെ തീവ്രവാദ സംഘടനകളുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് കാണിക്കുന്ന കഥാപാത്രമാണ് തന്റേതെന്നും രാഖി അവകാശപ്പെടുന്നു.

പാകിസ്ഥാന്‍ പതാക നെഞ്ചിലേറ്റിയ പാഖിക്കെതിരെ ഇന്ത്യയില്‍ വിവാദം ഉയരുമ്പോള്‍ പതാകയെ അപകരീര്‍ത്തിപ്പെടുത്തുന്നു എന്ന വാദവുമായി പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയയും രംഗത്തെത്തിക്കഴിഞ്ഞു.

rakhi savanth wear Pakistani flag

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES