ലോകേഷ് കനകരാജ് ചിത്രത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്നത് മാരി സെല്‍വരാജിന്റെ ചിത്രത്തില്‍. തലൈവര്‍ 172 എന്ന് താത്കാലികമായി പേരിട്ട ചിത്രം സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതാദ്യമായാണ് രജനികാന്തും മാരി സെല്‍വരാജും ഒരുമിക്കുന്നത്.
അതേസമയം ടി.കെ.ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വേട്ടയ്യനില്‍ അഭിനയിക്കുകയാണ് രജനികാന്ത് . പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ രജനികാന്ത് എത്തുന്നത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗുബട്ടി, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിംഗ്, ജി.എം. സുന്ദര്‍, രോഹിണി തുടങ്ങി നീണ്ട താരനിരയുണ്ട്. എസ്.ആര്‍. കതിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
വേട്ടയ്യനുശേഷം ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ രജനികാന്ത് അഭിനയിക്കും. തലൈവര്‍ 171 എന്നാണ് താത്കാലികമായി ഇട്ടിരിക്കുന്ന പേര്.ജയിലറിനുശേഷം നെല്‍സനും രജനികാന്തും വീണ്ടും ഒരുമിക്കുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മാണം.