Latest News

വന്ന വഴി മറക്കാതെ തലൈവര്‍; തന്നെ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ എത്തിച്ച ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവിന് സമ്മാനിച്ചത് ഒരു കോടിയുടെ വീട്; സ്‌റ്റൈല്‍മന്നന്റെ ഇടപടല്‍  നിര്‍മ്മാതാവ് കലൈജ്ഞന് വീട് സ്വന്തമായി ഇല്ലെന്ന് അറിഞ്ഞതോടെ

Malayalilife
topbanner
വന്ന വഴി മറക്കാതെ തലൈവര്‍; തന്നെ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ എത്തിച്ച ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവിന് സമ്മാനിച്ചത് ഒരു കോടിയുടെ വീട്; സ്‌റ്റൈല്‍മന്നന്റെ ഇടപടല്‍  നിര്‍മ്മാതാവ് കലൈജ്ഞന് വീട് സ്വന്തമായി ഇല്ലെന്ന് അറിഞ്ഞതോടെ

രാധന എന്ന വാക്കിന് ഒരു മുഖമുണ്ടെങ്കില്‍ അതിന് രജനികാന്തിന്റെ ഛായയാകും. 'സൂപ്പര്‍സ്റ്റാര്‍, തലൈവാ, ദളപതി' എന്നീ വിളികള്‍ക്കു പിന്നാലെ എത്തുന്ന ആ ചിരി. തമിഴ് ജനതയ്ക്ക് തലൈവന്‍ 'ആണ്ടവന്‍' തന്നെയാണ്. അതുകൊണ്ടാണ് താരത്തിന് ആരാധകരുടെ പിന്‍ബലവും ഏറുന്നത്.ആരാധകരുടെ മനസ്സില്‍ രജനികാന്ത് ഒന്നല്ല. രണ്ടു േപരുണ്ട്. സിനിമയിലെ രജനികാന്തും പിന്നെ, ജീവിതത്തിലെ രജനികാന്തും. അത് തലൈവര്‍ക്കു മാത്രം സാധിക്കുന്ന മാജിക്.വേഷത്തിലും സ്റ്റൈലിലും നടത്തത്തിലും മാത്രമല്ല ജീവിതത്തില്‍ പോലും ഏവര്‍ക്കും അനുകരിക്കാവുന്ന മാതൃകകൂടിയാണ് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ്.

രജനികാന്ത് ആദ്യമായി നായകാനായെത്തിയ 'ഭൈരവി' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിന് ഒരു കോടിയുടെ വീട് സമ്മാനിച്ച് വാര്‍ത്തയാണ് ഇപ്പോള്‍ സ്‌റ്റൈല്‍മന്നന്റെ മനസിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കുന്നത്.. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത നിര്‍മ്മാതാവ് കലൈഗ്നാനമിന്റെ അവസ്ഥ നടന്‍ ശിവകുമാറില്‍ നിന്നും അറിഞ്ഞതോടെയായിരുന്നു രജനീകാന്ത് വീട് വാങ്ങി നല്‍കിയത്.

വിരുകംമ്പാക്കത്ത് മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും അടങ്ങിയ അപാര്‍ട്ട്‌മെന്റാണ് താരം പ്രിയ നിര്‍മാതാവിനായി നല്‍കിയത്. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റ് സമുച്ചയത്തിലെ താഴത്തെ നിലയിലുള്ള 1320 സ്‌ക്വയര്‍ ഫീറ്റിന്റെ ഈ അപാര്‍ട്ട്‌മെന്റ്..

ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ രജനിയുടെ വാഗ്ദാനം നിറവേറ്റലായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ന് കലൈഞ്ജാനത്തിന്റെ 90-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ സിനിമയില്‍ 50 വര്‍ഷം പിന്നിട്ടതിന് അദ്ദേഹത്തിന് ആദരം അര്‍പ്പിക്കുന്ന ചടങ്ങില്‍ രജനി സംബന്ധിച്ചിരുന്നു. ഈ ചടങ്ങില്‍ വച്ചാണ് താരം കലൈഞ്ജാനത്തിന് വീട് നല്കുമെന്ന് അറിയിച്ചത്.

1975-ല്‍ പുറത്തിറങ്ങിയ കെ ബാലചന്ദറിന്റെ 'അപൂര്‍വ്വരാഗങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് രജിനികാന്ത് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. എം. ഭാസ്‌കര്‍ സംവിധാനം ചെയ്ത് കലൈഗ്നാനം നിര്‍മ്മിച്ച 'ഭൈരവി'യോടെയാണ് രജനികാന്തിന് സൂപ്പര്‍ സ്റ്റാര്‍ പദവി ലഭിച്ചു തുടങ്ങിയത്. ഭൈരവിയിലെ സംഭാഷണങ്ങളും കലൈഗ്നാനം തന്നെയാണ് ഒരുക്കിയത്.'തങ്കത്തിലെ വൈരം', 'മിരുതംഗ ചക്രവര്‍ത്തി', 'ഇലഞ്ചോഡിഗല്‍', 'കാതല്‍ പടുതും പാട്', 'അന്‍പൈ തേടി' തുടങ്ങിയ ചിത്രങ്ങളുടെ കഥയും കലൈഗ്നാനിന്റേതായിരുന്നു.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദര്‍ബാര്‍' ആണ് ഇനി റിലീസ് ചെയ്യാനുള്ള രജനികാന്ത് ചിത്രം. ഏ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്. 'ചന്ദ്രമുഖി', 'കുശേലന്‍', 'ശിവജി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര രജനികാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് 'ദര്‍ബാര്‍'. ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. 25 വര്‍ഷത്തിനു ശേഷം രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് 'ദര്‍ബാര്‍'. 'തുപ്പാക്കി','ഗജിനി' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്'സര്‍ക്കാറി'നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദര്‍ബാര്‍'. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0'ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് 'ദര്‍ബാറും' നിര്‍മ്മിക്കുന്നത്.

rajinikanth gifts house to producer kalaignanam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES