ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും മികച്ചനടന്മാരില്‍ ഒരാളായ രജനികാന്തിന്റെ യഥാർത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്നാണ്. പ്രധാനമായും തമിഴ് ചലചിത്രങ്ങളിലാണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇദ്ദേഹത്തിന് 2000-ലെ പത്മഭൂഷൺ അടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും രജിനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
സിനിമാമേഖലയിലെ ഏറ്റവും പരമേന്നത പുരസ്‌കാരമായ ദാദസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് അർഹനായി സൂപ്പർ താരം രജനികാന്ത്. യൂണിയൻ മിനിസ്റ്റർ പ്രകാശ് ജാവ്ക്കർ ആണ് വാർത്ത പുറംലോകത്തെ അറിയിച്ചത്. നല്ലൊരു നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ പല മേഖലകളിലുമുള്ള മികച്ച പ്രകടനത്തിനാണ് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴും സൂപ്പര്‍സ്റ്റാറായി തുടരുന്ന രജനികാന്ത് നിലവില്‍ അണ്ണാത്തെ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ എന്ന ചിത്രമാണ് അവസാനം രജനികാന്തിന്റേതായി തിയേറ്ററുകളില്‍ എത്തിയത്.
തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ രജിനി അഭിനയിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐ.വി. ശശി ചിത്രത്തിൽ കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലനായി അഭിനയിച്ചു. അതുപോലെ ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ധാ കാനൂൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രജിനിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാനായില്ല. 1988-ൽ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു.