Latest News

ദര്‍ബാര്‍ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിയില്‍ മുഴുകി രജനിയും നയന്‍താരയും; സ്‌റ്റൈല്‍ മന്നന്‍ ബാറ്റ് ചെയ്യുമ്പോള്‍ കൗതുകത്തോടെ നോക്കി നിന്ന് നയന്‍സ്; ചിത്രം ഏറ്റെടുത്ത് ആരാധകരും

Malayalilife
ദര്‍ബാര്‍ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിയില്‍ മുഴുകി രജനിയും നയന്‍താരയും; സ്‌റ്റൈല്‍ മന്നന്‍ ബാറ്റ് ചെയ്യുമ്പോള്‍ കൗതുകത്തോടെ നോക്കി നിന്ന് നയന്‍സ്; ചിത്രം ഏറ്റെടുത്ത് ആരാധകരും

ജനികാന്ത് - എ.ആര്‍ മുരുഗദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ദര്‍ബാര്‍. 25 വര്‍ഷങ്ങള്‍ക്ക് ശേഷം രജനി പൊലീസ് റോളിലെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. നായികയായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ചിത്രത്തിലെത്തുന്നു. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഉടന്‍ പൊങ്കല്‍ റിലീസായി എത്തുമെന്നാണ് സൂചന. ദര്‍ബാറിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ലൊക്കേഷനില്‍ ആസ്വദിച്ച് ക്രിക്കറ്റ് കളിക്കുന്ന സ്റ്റൈല്‍ മന്നന്റെ ചിത്രമാണ് പുറത്തുവന്നത്. ഒപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുണ്ട്.  


മുംബൈയിലെ ലൊക്കേഷനില്‍ ഇരുവരും ക്രിക്കറ്റ് കളിക്കുന്നതിന്റെ ഷൂട്ടിങ് ദൃശ്യങ്ങളാണ് പുറത്തു വന്നത്. എആര്‍ മുരുകദോസ് ആദ്യമായി രജനികാന്തുമായി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തില്‍ രജനികാന്ത് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു.

പൊലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായും രജനികാന്ത് അഭിനയിക്കുന്നുവെന്നാണ്റിപ്പോര്‍ട്ടുകള്‍. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. സന്തോഷ് ശിവനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധായകന്‍.  

rajani cricket playing Durbar location

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES