കഴിഞ്ഞ ദിവസമാണ് രാഹുല്‍ രാമചന്ദ്രനും ശ്രീവിദ്യ മുല്ലച്ചേരിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.ഇതിനിടെ സംവിധായകന് രാഹുല്‍ രാമചന്ദ്രന് പങ്കുവച്ച വിഡിയോയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമാകുന്നത്.
''99 ശതമാനം കാമുകന്മാരും ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ ഒന്നാണ് ഇത് എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. ഞാന്‍ എന്തായാലും ആ ആഗ്രഹം ദേ ഇന്നലെ സാധിച്ചു, നിങ്ങളുടേതും നടക്കും. പ്രണയച്ചു നടക്കുന്ന എല്ലാ കാമുകന്മാര്ക്കും ഇത് സമര്‍പ്പിക്കുന്നു. പിന്നെ ഇത് ക്ലിഷേ ആണെന്ന് പറയുന്നവരോട് ഒന്നേ പറയാന്‍ ഉള്ളൂ, ''പ്രേമം എന്നും ക്ലിഷേ തന്നെ ആണ് സുഹൃത്തേ''-വിഡിയോയ്ക്കൊപ്പം രാഹുല്‍ കുറിച്ചു.
വീഡിയോ പകര്ത്തിയിരിക്കുന്നതോ ശ്രീവിദ്യയാണ്.ശ്രീവിദ്യയുടെ മൊബൈല്‍ ഫോണിലേക്ക് ആരെങ്കിലും വിളിക്കുമ്പോള്‍ കോള്‍ അറ്റന്‍ഡ് ചെയ്ത് ശ്രീവിദ്യ അല്ലല്ലോ ശ്രീവിദ്യയുടെ ഹസ്ബന്റാണ് എന്ന് മറുപടി പറയുന്ന വീഡിയോയാണ് രാഹുല്‍ പങ്കുവെച്ചത്. വീഡിയോയ്ക്ക് പുറകില്‍ ചിരിക്കുന്ന സാന്നിധ്യമായി ശ്രീവിദ്യയും, ഇരുവരുടെയും കൂട്ടുകാരനും സ്റ്റൈലിസ്റ്റുമായ ശബരിയുമുണ്ട്.