നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബാംഗ്ലൂരില്‍ നടന്ന വിവാഹ ചടങ്ങില്‍വധൂവരന്മാര്‍ക്ക് ആശംസകള്‍ നേരാനായി സൈജു കുറുപ്പ്, നരെയ്ന്‍, ഷാജി കൈലാസ്, നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ എന്നിവരും എത്തി.
ചില വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കു മുന്‍പില്‍ എത്തിയ താരമാണ് രാഹുല്‍ മാധവ്. നിരവധി മലയാള സിനിമകളിലും കൂടാതെ ചില തമിഴ് ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്. വാടാമല്ലി, ബാങ്കോക് സമ്മര്‍ തുടങ്ങിയ സിനിമകള്‍ ആണ് അദ്ദേഹത്തിന് മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തി നേടിക്കൊടുത്തത്. 2009ല്‍ പുറത്തിറങ്ങിയ അതേ നേരം അതേ ഇടം എന്ന തമിഴ് സിനിമയിലൂടെയാണ് താരം ചലച്ചിത്ര അഭിനയ രംഗത്ത് കടന്നുവന്നത്. ശേഷം ഇദ്ദേഹം ഇതുവരെ 9 ഓളം ചലച്ചിത്രങ്ങളില്‍
മലയാളം, തമിഴ്, കന്നട സിനിമകളിലെല്ലാം സജീവമായ രാഹുല്‍ തമിഴ് ചിത്രമായ അധേ നേരം അധേയിടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. യുഗം എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രം ശ്രദ്ധ നേടിയതോടെയാണ് മലയാളത്തിലേക്ക് രാഹുലിന് ക്ഷണം ലഭിച്ചത്.
വാടാമല്ലി, ലിസമ്മയുടെ വീട്, മെമ്മറീസ്, ആദം ജോണ്‍, ആമി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ആമി, ട്വല്‍ത്ത്മാന്‍, കടുവ, പാപ്പ, തനി ഒരുവന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
വധു ദീപ ശ്രീ ബാംഗ്ലൂര്‍ സ്വദേശിയാണ്. അത്യാഡംബരങ്ങളോടെ ആയിരുന്നു വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.