ഒരുകാലത്ത് മലയാള സിനിമ പ്രേഷകരുടെ ഹൃദയത്തില്‍ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് റഹ്മാന്‍.ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ അദ്ദേഹത്തിന് നിറയെ ആരാധകരാണ് അന്ന് ഉണ്ടയിരുന്നത്. 1983ല്‍ തന്റെ പതിനാറാമത്തെ വയസിലാണ് അഭിനയ ജീവിതത്തിലേക്ക് റഹ്മാന്‍ കടക്കുന്നത്. പത്മരാജന്റെ കൂടെവിടെ എന്ന സിനിമയിലായിരുന്നു നടന്‍ ആദ്യമായി വേഷമിടുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റഹ്മാന്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ റഹ്മാന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇപ്പോഴിതാ റഹ്മാന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. കുടുംബത്തോടൊപ്പം വളരെ ലളിതമായ രീതിയിലായിരുന്നു നടന്റെ ബര്‍ത്ത് ഡേ ആഘോഷം.
റഹ്മാന്റെ 56-ാം പിറന്നാള്‍ ആയിരുന്നു മെയ് 23ന്. ആഘോഷങ്ങളുടെ വീഡിയോ റഹ്മാന്‍ തെന്നയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരും സിനിമ പ്രേമികളുമാണ് പിറന്നാള്‍ ആലോഷ ദിനത്തിന്റെ ഭാഗമായി ആശംസകളുമായി കമന്റ് ബോക്സില്‍ നിറഞ്ഞു കൂടിയത്.