ഗാനരചയിതാവ് റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു. റെജി പ്രഭാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ രചിക്കുന്നത്. ഏറെ അംഗീകാരങ്ങള്‍ നേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ സംവിധായകനാണ് റെജി പ്രഭാകര്‍ .ധ്യാന്‍ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്.
ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഏറെ സ്വാധീനിക്കുന്ന ജീവിതഗന്ധിയായ ഒരു കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരണമാണീച്ചിത്രം. മറ്റഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.മലയോര പശ്ചാത്തലത്തിലൂടെ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കട്ടപ്പന ഭാഗങ്ങളിലായി പൂര്‍ത്തിയാകും.
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന മറ്റൊരു ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'അതിര്' എന്നാണ് സിനിമയുടെ പേര്. നവാഗതനായ ബേബി എം മൂലേല്‍ ആണ് 'അതിരി'ന്റെ സംവിധായകന്‍. വനാതിര്‍ത്തിയില്‍ ഉള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ധ്യാന്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുക എന്നാണ് വിവരം. വിനോദ് കെ ശരവണനാണ് ഛായാഗ്രഹണം. സംഗീതം കമല്‍ പ്രശാന്ത് ആണ്.