ഭാവനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നത്. വനത്തിന്റെ വശ്യതയില്‍ നിഗൂഡത നിറഞ്ഞ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. 'വനത്തിന്റെ രാഞ്ജി' എന്ന ക്യാപ്ഷനോടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.
ഇത്തവണത്തെ മനോരമ കലണ്ടര്‍ ഷൂട്ടില്‍ ആണ് ഭാവനയെ വേറിട്ട ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജീവന്റെ കാവല്‍ക്കാരി, കാടിന്റെ രാജ്ഞി എന്ന അടിക്കുറിപ്പോടെയാണ് ഭാവന സോഷ്യല്‍ മീഡിയയില്‍ കലണ്ടര്‍ ചിത്രം പങ്കുവച്ചത്. മാന്ത്രിക വടി പിടിച്ച് നില്‍ക്കുന്ന ഭാവനയുടെ ചിത്രം വൈറലാവുകയാണ്. കറുത്ത ഫുള്‍കൈ സാറ്റിന്‍ ഗൗണും കറുത്ത അങ്കിയുമാണ് ഭാവനയുടെ വേഷം.
കറുത്ത നിറത്തിലുള്ള ലിപ്സ്റ്റിക്കും പുറകിലേക്ക് ചീകിവച്ച മുടിയും പുരാതനമായ വെള്ളി ആഭരണങ്ങളുമാണ് അണിഞ്ഞിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ഭാഗമായി ജയസൂര്യ, ഭാവന, സുരാജ് വെഞ്ഞാറമൂട്, നമിത പ്രമോദ്, സാനിയ ഇയ്യപ്പന്‍, ഷൈന്‍ ടോം ചാക്കോ എന്നീ താരങ്ങളുടെ വേഷപ്പകര്‍ച്ചയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.