ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിൻ്റെ ട്രയിലർ മലയാളത്തിൻ്റെ ഗോഡ്സ്' ഓൺ ആക്ടർ മോഹൻലാൽ നിർവ്വഹിച്ചു. ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രയിലർ ഇതിനകം തന്നെ വലിയ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിരിക്കുന്നത്. സിനിമയിൽ വ്യത്യസ്ഥ തലങ്ങളിൽ തൻ്റെ സാന്നിദ്ധ്യം തെളിയിച്ചിട്ടുള്ള ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന രണ്ടാമതു ചിത്രമാണ് റാണി. ആദ്യ ചിത്രമായ പതിനെട്ടാം പടി കൗമാരപ്രായക്കാരേയും, വിദ്യാഭ്യാസ രംഗത്തെ ഏറ്റക്കുറച്ചിലിനേയും വിശകലനം ചെയ്ത സോദ്ദേശപരമായ ഒരു ചിത്രമായിരുന്നുവെങ്കിൽ റാണി പ്രതികാരത്തിൻ്റെ പുതിയ ഭാഷ്യം നൽകുന്ന ചിത്രമാണ്.
കേരള രാഷ്ട്രീയത്തിലെ അതികായകൻ എം.എൽ.എ.ധർമ്മരാജൻ കൊല്ലപ്പെട്ടു എന്ന സുപ്രധാനമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ വാർത്തയുമായിട്ടാണ് ട്രയിലർ എത്തിയിരിക്കുന്നത്. ഈ വാർത്തയിൽ അടങ്ങിയിരിക്കുന്ന ദുരൂഹതയും, സസ്പെൻസും നില നിർത്തിക്കൊണ്ടുള്ള അന്വേഷണത്തിൻ്റെ ചുരുളുകൾ നിവർത്തും വിധത്തിലുള്ള ത്രില്ലർ ഇൻവസ്റ്റിഗേഷൻ ജോണറിലാണ് ഈ ചിത്രമെന്ന് ട്രയിലറിൽക്കൂടി വ്യക്തമാക്കപ്പെടുന്നു.
ആറ് ഗക്തമായ സ്ത്രീയ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിദ്ധ്വം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. ഉർവശി, ഭാവന, ഹണി റോസ്, അനുമോൾ. നിയതി കഡാമ്പി, എന്നിവരാണിവർ ഗുരു സോമസുന്ദരം, ഇന്ദ്രൻസ് എന്നിവർ ഈ ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി, സാബു, ആമി പ്രഭാകരൻ എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം - മേനമാലത്ത്. ഛായാഗ്രഹണം - വിനായക് ഗോപാലൻ. എഡിറ്റിംഗ് - അപ്പു ഭട്ടതിരി..കലാസംവിധാനം. അരുൺ വെഞ്ഞാറമൂട്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബു ഗംഗാധരൻ. പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട് .മാജിക് വെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ ,ജിമ്മി ജേക്കബ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സെപ്റ്റർ ഇരുപത്തിയൊന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.