കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടിക്ക് എതിരെ ദിലീപ് എറണാകുളത്തെ ഹോട്ടലില്‍ വെച്ച് ഗൂഢാലോചന നടത്തുമ്പോള്‍ നടന് സിദ്ദീഖും അടുത്തുണ്ടായിരുന്നു. ഈ കത്ത് എഴുതിയിരിക്കുന്നത് തന്നെ രക്ഷിക്കുമെന്ന് കരുതിയ ദിലീപ് കുടുക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാക്കിയാണ് സുനി കത്തില്‍ വ്യക്തമാക്കുന്നു.
ദിലീപ് അറസ്റ്റിലായപ്പോള്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാനാണോ സിദ്ദിഖ് ഓടി നടന്നതെന്ന് കത്തില്‍ ചോദിക്കുന്നു. കൂടാതെ ദിലീപിനും പല അടുത്ത സുഹൃത്തുക്കള്‍ക്കും സെക്സ് റാക്കറ്റുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് സുനി ആപരോപിക്കുന്നു. പ്രതികളെയും സാക്ഷികളെയും അഭിഭാഷകരെയും ഉള്‍പ്പെടെ എലാലവരെയും ദിലീപി വിലയ്ക്ക് വാങ്ങി.
തനിക്ക് ശിക്ഷകിട്ടിയാലും പരാതിയോ പരിഭവമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അത് തനിക്ക് വേണ്ടിയല്ലെന്ന് ഒാൊര്ക്കണം. മൂന്ന് വര്‍ഷം മുമ്പുള്ള കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയല്ല, തല്ലിക്കൊല്ലും. പോലീസിന്റെ കൈയ്യില്‍ നിന്നും നല്ല തല്ല് കിട്ടിയിട്ടും താനും വിജീഷും ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്ത് വന്നാലും ഇനി ദിലീപിന്റെ പണം ആവശ്യമില്ല, എല്ലാം കോടതിയില്‍ തുഫന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിറന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിക്കും.-കത്തില്‍ പള്‍സര്‍ സുനി പറയുന്നു.