മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് പറയും. താരത്തിന്റെതായി നിലവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മപര്‍വം. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മമ്മൂട്ടിയെ കുറിച്ച് ചിത്രത്തിന്റെ ഭീഷ്മപര്‍വത്തിന്റെ പബ്ലിസിറ്റി ഡിസൈനെര്‍ സാനി യാസിന്റെ വാക്കുകളാണ്. എല്ലാം കേള്‍ക്കാനും കാണാനും തേടാനും താത്പര്യപ്പെടുന്ന പുതിയതില്‍ നിന്നും പുതിയത്തിലേക്കു തന്നെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നയാളാണ് മമ്മൂട്ടിയെന്നാണ് യാസ് പറയുന്നത്.
''ഇത് നോക്കെടാ എങ്ങനുണ്ടെന്നു...'' ഭീഷ്മയിലെ ഒരു ചെറിയ സീക്വന്‍സ് കാണിച്ചു മമ്മൂക്കയുടെ ചോദ്യം....'ഓ ഈ പോര്‍ഷന്‍ ആണല്ലേ നമ്മള്‍ അന്ന് പോസ്റ്റര്‍ അടിച്ചത്...' എന്റെ മറുപടി കേട്ട മമ്മൂക്ക ഫോണ്‍ അവിടെ തന്നെ വെച്ച് ഇവന്റെയൊരു പോസ്റ്റര്‍ എന്ന ഭാവത്തില്‍ മുഖത്തേക്കൊരു നോട്ടം... കയ്യില്‍ നിന്ന് പാളി എന്ന് മനസ്സിലായ ഞാന്‍ ചുമ്മാ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് നിന്ന്... 'എടാ ഒരു സീന്‍ കാണുമ്പോ എന്റെ പെര്‍ഫോമന്‍സ് എങ്ങനുണ്ട്, നന്നായോ മോശമായോ, ആ സീനിലെ ലൈറ്റിംഗ്, ഉപയോഗിച്ച ക്യാമറ ഏതാ? അങ്ങനെ വല്ലതും നിന്റെ വായില്‍ നിന്ന് വരുമെന്നാണ് ഞാന്‍ വിചാരിച്ചതു പക്ഷെ ഇത് ...' 'അത് പിന്നെ ഇക്കാ ഞാന്‍ ഒരു പോസ്റ്റര്‍ ഡിസൈനര്‍ കൂടെ ആണല്ലോ സ്വാഭാവികമായും വന്നു പോയൊരു കൈപ്പിഴ ഇനി ആവര്‍ത്തിക്കില്ല ??'
എല്ലാം കേള്‍ക്കാനും കാണാനും തേടാനും താത്പര്യപ്പെടുന്നു പുതിയതില്‍ നിന്നും പുതിയത്തിലേക്കു തന്നെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നു... അതുകൊണ്ടു തന്നെ ഏതു തലമുറയിലെ ഏതൊരാളേക്കാളും കൂടുതല്‍ ആ കാലത്തെ എല്ലാത്തിനെയും പറ്റിയും സംസാരിക്കാന്‍ അയാള്‍ക്കാകുന്നു.. കാരണം അത് മമ്മൂട്ടിയാണ് അവിടെ ഇങ്ങനെയൊക്കെയാണ്... Yes he is my icon, he is my idol and he is my patriarch ?? Note : ഞാന്‍ കണ്ട ആ സീന്‍ തിയേറ്ററില്‍ ഏറ്റവും ഓളമുണ്ടാകുന്ന ഒരു സീന്‍ അത് തന്നെയായിരിക്കും എന്ന് തന്നെയാണെന്റെ നിഗമനം... ശോ എന്നാ ഒരു എടുപ്പാ മൈക്കള്‍ അച്ചായന്‍?? യാസ് ഫേസ്ബുക്കില്‍ കുറിച്ചു.