Latest News

അമ്പിളി ദേവിക്ക് നീതി കിട്ടണം; ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു; കുറിപ്പ് പങ്കുവച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

Malayalilife
അമ്പിളി ദേവിക്ക് നീതി കിട്ടണം; ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു; കുറിപ്പ് പങ്കുവച്ച്  കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

വിവാഹിതരായത് മുതല്‍  സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. 2019 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ആരാധകരും സോഷ്യല്‍ മീഡിയയും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അമ്പിളി ദേവി ഭർത്താവായ ആദിത്യനെതിരെ ഒരു പ്രസ്താവന നടത്തിയിരുന്നു.എന്നാൽ ഇതിനെതിരെ ആരോപണങ്ങള്‍ തീര്‍ത്തും വ്യാജ ആരോപണങ്ങള്‍ മാത്രമാണെന്നും നടി വ്യക്തിപരമായി ആക്രമിക്കുകയാണെന്നും തന്റെ ഭാഗം ‍വ്യക്തമാക്കുമെന്നും ആദിത്യന്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അമ്പിളി ദേവി പറയുന്നത് എല്ലാം ശരിയാണെന്നു കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല വ്യക്തമാക്കുന്നു. കല തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

കലയുടെ കുറിപ്പിലൂടെ...

അവൾക്കു നീതി കിട്ടണം...
ഏതോ ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ!
ദിവസങ്ങൾക്കു മുൻപ് സീരിയൽ നടി അമ്പിളി ദേവിയുമായി സംസാരിക്കുമ്പോൾ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മുന്നില് വന്നവൾ പ്രതികരിക്കുമോ എന്ന് സംശയമായിരുന്നു...
അത്രയേറെ തകർന്ന അവസ്ഥയിലായിരുന്നു ആ പാവം...
ഭയവും സങ്കടവും കൊണ്ട് വാക്കുകൾ കിട്ടുന്നില്ലായിരുന്നു....
ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു.....
ആ ശബ്ദവും കരച്ചിലും എന്റെ ഉള്ളം പിടച്ചു...
ഞാനും ഒരമ്മയും സ്ത്രീയുമാണ്..
അവളിൽ ഒരുപാട് സ്ത്രീകളുണ്ട്...., അവരുടെ കണ്ണുനീരുണ്ട്.......
അനുഭവസ്ഥര്ക്ക് മാത്രം ഊഹിക്കാവുന്ന അവസ്ഥകളുണ്ട്.....
ഓൺലൈൻ മാധ്യമങ്ങളുടെ വാർത്തയിൽ ആ കുട്ടിയെ കുറ്റം പറഞ്ഞു, ആക്ഷേപിച്ചു,പ്രതികരണം ഇടുന്നവരോട് ഒരു വാക്ക്,
ഇപ്പോൾ പിന്തുണ കൊടുക്ക്‌!!
അല്ലാതെ ഒരു ജീവൻ നഷ്‌ടമായ ശേഷം justice for her എന്ന് ## ഇടാതെ...
അവളുടെ ജീവന് ഒരു ആപത്തും വരരുത്.....
നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യർഥന അതാണ്
അവൾക്കു നീതി കിട്ടണം...
ഏതോ ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ!
അവളുടെ ജീവന് ഒരു ആപത്തും വരരുത്.....
നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യർഥന അതാണ് 
അവളുടെ ജീവൻ ആപത്തിലാണ് എന്നുള്ളതിന് എല്ലാം തെളിവുകളും ഉണ്ട്..
കൗൺസലിങ് രഹസ്യം പുറത്ത് വിടരുതെന്നാണ്, പക്ഷെ ഇവിടെ ഞാനത് തെറ്റിക്കുന്നു ,അവളുടെ ജീവൻ അപകടത്തിൽ ആയതിനാൽ 

psychologist kala note about ambili devi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES