ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞെടുപ്പ്; വിനയന്റെ പാനലിനെ പൂട്ടാന്‍ രഞ്ജിത്ത്- ആന്റോ ജോസഫ് പാനല്‍ രംഗത്ത് 

Malayalilife
topbanner
ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞെടുപ്പ്; വിനയന്റെ പാനലിനെ പൂട്ടാന്‍ രഞ്ജിത്ത്- ആന്റോ ജോസഫ് പാനല്‍ രംഗത്ത് 

റ് വര്‍ഷത്തിന് ശേഷം ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ തെരഞ്ഞെടുപ്പ്. മലയാളത്തിലെ പ്രധാന നിര്‍മ്മാതാക്കള്‍ രണ്ട് പാനലിലായി മത്സര രംഗത്ത് വന്നതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തലപ്പത്തേക്കുള്ള ഇലക്ഷന്‍ വാശിയേറിയതായി മാറി. നിലവിലെ ഭരണസമിതി നേതൃത്വം നല്‍കുന്ന പാനലിനെതിരെ സംവിധായകനും നിര്‍മ്മാതാവുമായ വിനയയന്‍, നിര്‍മ്മാതാവും തിയറ്ററുടമയുമായ ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പാനലാണ് മത്സരിക്കുന്നത്.

6 വര്‍ഷകാലം അനാവശ്യ കേസുകള്‍ നല്‍കി ലക്ഷക്കണക്കിന് രൂപ അസോസിയേഷന് നഷ്ടം വരുത്തിത്തീര്‍ത്ത നിയമയുദ്ധത്തിനൊടുവില്‍ അര്‍ഹതപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും വോട്ട് അവകാശം നേടികൊടുത്താണ് തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എം രഞ്ജിത്തും ആന്റോ ജോസഫും നയിക്കുന്ന പാനല്‍ അവകാശപ്പെടുന്നു. മത്സരത്തിലെ പ്രബല വിഭാഗവും എം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ളതാണ്.

ചലച്ചിത്രമേഖലയില്‍ നിന്ന് എല്ലാ തലമുറയില്‍ നിന്നുമുള്ള നിര്‍മ്മാതാക്കളുടെ പിന്തുണ തങ്ങള്‍ക്കാണ് ഈ പാനലിലുള്ളവര്‍ അവകാശപ്പെടുന്നുണ്ട്. ഒരു രൂപ പോലും ബാങ്ക് വായ്പയില്ലാതെ സംഘടനയ്ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിച്ചാണ് നിലവിലെ ഭരണസമിതി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഈ പാനലിലെ നയിക്കുന്നവര്‍ പറയുന്നു.

Read more topics: # producers association election
producers association election

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES