2018 ല്‍ പ്രശസ്തമായ മെറ്റ് ഗാല പുരസ്‌കാര വേദിയില്‍ നിന്നുമായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജോന്‍സും കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവര്‍ക്കുമുള്ളില്‍ ഇഷ്ടം തോന്നിയിരുന്നു. പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഒന്നിച്ചെത്തിയതോടെ ഇഷ്ടം പ്രണയമായി. പ്രിയങ്കയുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് ലോകപ്രശസ്തരായ പല നടിമാരുമായി നിക് പ്രണയത്തിലായിരുന്നു.
93മത് ഓസ്കാർ നാമനിർദ്ദേശ പട്ടിക പുറത്ത് വിട്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജോനാസും. മികച്ച സംവിധായകൻ, മികച്ച ചിത്രം, മികച്ച നടി നടൻ, കോസ്റ്റ്യൂം ഡിസൈൻ, മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ, ബെസ്റ്റ് ഒറിജിനൽ സ്ക്രീൻപ്ലേ എന്നീ അവാർഡുകളിലേക്കാണ് നിലവിൽ നാമനിർദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പൊട്ര് നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്തായി.
ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനസുമായി കുറച്ച് നാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമായിരുന്നു താരവിവാഹം നടന്നത്. അതിന് മുന്‍പ് ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു.