ഇന്ത്യൻ ചലച്ചിത്രനടിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനസുമായി കുറച്ച് നാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമായിരുന്നു താരവിവാഹം നടന്നത്. അതിന് മുന്‍പ് ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു.
മുന്‍കാമുകിമാരില്‍ നിന്നും പ്രിയങ്കയെ വേറിട്ട് നിര്‍ത്തുന്നത് എന്തെന്ന് ചോദിച്ച് ആരാധകർ എത്തിയിരുന്നു. ഒരു യഥാര്‍ഥ വ്യക്തിയാണെങ്കില്‍ അയാളുമായി നമുക്കൊരു മാജിക്കല്‍ കണക്ഷന്‍ അനുഭവപ്പെടും. അക്കാര്യത്തില്‍ ഞങ്ങള്‍ വളരെയേറെ ഭാഗ്യമുള്ളവരാണെന്നാണ് നിക്ക് പറയുന്നത്. പ്രിയങ്കയുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് തന്നെ ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാമായിരുന്നു. സുഹൃത്തുക്കള്‍ എന്ന രീതിയിലുള്ള ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതല്‍ മനോഹരമാക്കുന്നത് എന്നാണ് നിക്ക് ജോനാസിന്റെ മറുപടി.
2018 ല്‍ പ്രശസ്തമായ മെറ്റ് ഗാല പുരസ്‌കാര വേദിയില്‍ നിന്നുമായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജോന്‍സും കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവര്‍ക്കുമുള്ളില്‍ ഇഷ്ടം തോന്നിയിരുന്നു. പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഒന്നിച്ചെത്തിയതോടെ ഇഷ്ടം പ്രണയമായി. പ്രിയങ്കയുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് ലോകപ്രശസ്തരായ പല നടിമാരുമായി നിക് പ്രണയത്തിലായിരുന്നു.