Latest News

നിക്കിന്റെ പാട്ടിനൊപ്പം ചുവടുമായി പ്രിയങ്ക; ജോനാസ് ബ്രദേഴ്‌സിന്റെ പുതിയ ആല്‍ബം ഹിറ്റ്‌ലിസ്റ്റിലേക്ക്; യൂട്യൂബില്‍ മാത്രം ആല്‍ബം കണ്ടത് 34 ദശലക്ഷം പേര്‍

Malayalilife
നിക്കിന്റെ പാട്ടിനൊപ്പം ചുവടുമായി പ്രിയങ്ക; ജോനാസ് ബ്രദേഴ്‌സിന്റെ പുതിയ ആല്‍ബം ഹിറ്റ്‌ലിസ്റ്റിലേക്ക്; യൂട്യൂബില്‍ മാത്രം ആല്‍ബം കണ്ടത് 34 ദശലക്ഷം പേര്‍

പ്രിയങ്കയുടേയും നിക് ജോനാസിന്റേയും വിവാഹ ശേഷം ഇരുവരും ഒന്നിച്ചെത്തുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് കേട്ടിരുന്നത്. ആരാധകരുടെ ഈ ആഗ്രഹം നിറവേറ്റി രംഗത്തെത്തിയിരിക്കുകയാണ് ജോനസ് ബ്രദേഴ്‌സ്. അമേരിക്കന്‍ പോപ്പ് ബാന്‍ഡായ ജോനസ് ബ്രദേഴ്‌സിന്റെ പുതിയ ആല്‍ബം പുറത്തിറങ്ങിയതിന് പിന്നാലെ ആല്‍ബം ഹിറ്റ് ലിസ്റ്റില്‍ ഇടംനേടിക്കഴിഞ്ഞു.  

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമിറങ്ങിയ ആല്‍ബം  റിലീസായി രണ്ട് ദിവസത്തിനുള്ളില്‍ 34 ദശലക്ഷം പേരാണ് വീഡിയോ യൂട്യുബിലൂടെ മാത്രം കണ്ടത്. ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല,  വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജോനസ് ബ്രദേഴ്‌സ് എന്ന് മൂവര്‍സംഘം ഒന്നിച്ചപ്പോള്‍ പിറന്നത് 2019ലെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിലൊന്ന്. ആറ് വര്‍ഷത്തിന് ശേഷം ഇറങ്ങിയ ആല്‍ബത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സഹോദരങ്ങളായ കെവിന്‍, ജോ, നിക്ക് എന്നിവര്‍ക്കൊപ്പം അവരുടെ ജീവിതപങ്കാളികളായ ഡാനിയല്‍ ജോനസും സോഫി ടേണറും പ്രിയങ്ക ചോപ്രയും അണിനിരക്കുന്നു. 

വെള്ളിയാഴ്ച്ച റിലീസായ ആല്‍ബം ഹിറ്റ് ചാര്‍ട്ടുകളിലെല്ലാം ഒന്നാം സ്ഥാനത്താണ്. അമേരിക്കന്‍ കൗമാരമനസുകളെ ഇളക്കിമറിച്ചുക്കൊണ്ട് പതിന്നാല് വര്‍ഷങ്ങള്‍ക് മുന്‍പാണ് ജോനസ് ബ്രദേഴ്‌സിന്റെ ആദ്യ ആല്‍ബം പുറത്തിറങ്ങിയത്.

priyanka chopra nic Johanna album

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES