Latest News

പ്രിയം സിനിമയിലെ ചാക്കോച്ചന്റെ നായിക ഇപ്പോള്‍ എവിടെയെന്ന് അറിയുമോ? നടി ദീപാ നായരുടെ വിശേഷങ്ങള്‍ അറിയാം

Malayalilife
 പ്രിയം സിനിമയിലെ ചാക്കോച്ചന്റെ നായിക ഇപ്പോള്‍ എവിടെയെന്ന് അറിയുമോ? നടി ദീപാ നായരുടെ വിശേഷങ്ങള്‍ അറിയാം

പ്രിയം എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ നടിയാണ് ദീപ നായര്‍. ഒറ്റ ചിത്രത്തില്‍ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും പ്രിയയെ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മലയാളിത്തം തുളുമ്പുന്ന മുഖമായിരുന്നു ദീപയ്ക്ക്. താരം എവിടെയെന്ന് ആരാധകര്‍ തിരക്കിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. അതേസമയം 19 വര്‍ഷത്തിനിപ്പുറം ദീപയുടെ കുടുംബത്തൊടൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ആദ്യ സിനിമയില്‍ തന്നെ ചാക്കോച്ചനൊടൊപ്പം സ്വപ്‌നതുല്യമായ സിനിമാ എന്‍ട്രി ലഭിച്ച നായികയായിരുന്നു തിരുവനന്തപുരം സ്വദേശി ദീപയുടേത്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പ്രിയം. എന്നാല്‍ ഒറ്റ ചിത്രത്തോടെ അഭിനയം മതിയാക്കിയ ദീപ പിന്നീട് പഠിത്തത്തില്‍ ശ്രദ്ധിക്കുകയും വിവാഹിതയായി കുടുംബിനിയാകുകയും ചെയ്തു. എന്നാല്‍ 19 വര്‍ഷങ്ങള്‍ക്കിപ്പുറം ദീപയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറലാകുകയാണ്.

ഓസ്‌ട്രേലിയയിലാണ് കുടുംബസമേതം ദീപ താമസിക്കുന്നത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ദീപയും ഭര്‍ത്താവ് രാജീവും.രണ്ടു പെണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഇപ്പോഴും പണ്ടത്തെ പോലെ തന്നെ സുന്ദരിയായി അധികം മാറ്റമില്ലാതെ തന്നെയാണ് ദീപ ചിത്രങ്ങളിലുള്ളത്. ചിത്രങ്ങള്‍ കാണാം.

priyam film heroin priya nair pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES