കണ്ണിറുക്കലിലൂടെ ഹൃദയം കീഴടക്കിയ നടിയാണ് അഡാര്‍ ലൗ നായിക പ്രിയാ വാര്യര്‍. മലയാളത്തിന് പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തിന് ആരാധകര്‍ ഏറെയാണ് ഉള്ളത്. പ്രിയ വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്്. ഗ്ലാമറസ് ലുക്കില്‍ ആട്ടുകസേരയിലിരിക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഫ്‌ലോറല്‍ ഡിസൈനിലുള്ള സ്ലീവ്‌ലെസ് ഫ്രോക്കാണ് പ്രിയ അണിഞ്ഞിരിക്കുന്നത്. സ്‌റ്റൈലാകാന്‍ സണ്‍ഗ്ലാസുമുണ്ട്. ആല്‍ബര്‍ട്ട് വില്യംസ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന ശ്രീദേവി ബംഗ്ലാവ് 70 കോടി ബഡ്ജറ്റിലാണ് പൂര്‍ത്തിയാകുന്നത്.