ഷൂട്ടിനിടെ പ്രിയവാര്യര്‍ നടു ഇടിച്ച് വീണു; വീഡിയോ വൈറല്‍ ആക്കി ആരാധകർ

Malayalilife
ഷൂട്ടിനിടെ പ്രിയവാര്യര്‍ നടു ഇടിച്ച് വീണു; വീഡിയോ വൈറല്‍ ആക്കി ആരാധകർ

ദ്യ സിനിമയിലെ ഒറ്റ പാട്ടുകൊണ്ട് പ്രശസ്തിയിലേക്ക് കുതിച്ച താരമാണ് പ്രിയ വാര്യര്‍. ആദ്യ ചിത്രത്തിലൂടെ ലോകശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ 'കണ്ണിറുക്കല്‍ രംഗം' ഹിറ്റായതോടെയാണ് നടി പെട്ടെന്ന് പ്രശസ്തിയിലേക്കുയര്‍ന്നത്. അഭിനന്ദനങ്ങള്‍ക്കൊപ്പം നിരവധി വിമര്‍ശനങ്ങളും ട്രോളുകളും പ്രിയയെ തേടിയെത്തി. സോഷ്യല്‍ മീഡിയയില്‍ സജീവയായ പ്രിയ തന്റഎ ടിക്ടോക്  വീഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിങ്ങിനിടെ താരം വീണതാണ് കഴിഞ്ഞ ദിവസം വാര്‍ത്തയായത്. നായകന്റെ പുറകിലേക്ക് ചാടകയറുന്നതിനിടെ നടുവിട്ച്ച് താരം താഴെ വീഴുകയായിരുന്നു.

ബാക്ക്ഗ്രൗണ്ടില്‍ മ്യൂസിക്. അതിനിടെ നായകന്റ പിറകിലേക്ക് ചാടി കയറുന്ന പ്രിയവാര്യര്‍. പെട്ടെന്നാണ് കാല്‍ തെറ്റി പ്രിയാ വാര്യര്‍ മലന്നടിച്ച് നിലത്തേക്ക് വീണത്. ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനെ തനിക്കു സംഭവിച്ച രസകരമായ അബദ്ധം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് നടി പ്രിയ വാരിയര്‍. നടി വീണതു കണ്ട് അണിയറക്കാര്‍ ഓടി വരുന്നതും വിഡിയോയില്‍ കാണാം.

ഇത്രയൊക്കെ സംഭവിച്ചിട്ടും പരുക്ക് പോലും വകവയ്ക്കാതെ ഷൂട്ടിങ് തുടരാമെന്ന് പ്രിയ പറയുന്നുണ്ട്.പ്രണയരംഗത്തിനിടെ നായകന്‍ നിഥിന്റെ പുറകില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്ന പ്രിയ ചാട്ടം പിഴച്ച് നിലത്ത് വീഴുന്നതാണ് വിഡിയോ. ചന്ദ്ര ശേഖര്‍ സംവിധാനം ചെയ്ത ചെക്ക് സിനിമയില്‍ നിഥിന്റെ നായികയായാണ് പ്രിയ എത്തുന്നത്. രാകുല്‍പ്രീത് സിങ് ആണ് ചിത്രത്തിലെ മറ്റൊരു താരം. പ്രിയനിഥിന്‍ ജോഡികളുടെ പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനം ആരാധകരുടെ ഇടയില്‍ ഹിറ്റായിരുന്നു.

priya warrior malayalam movie wink girl fall shoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES