Latest News

ആടുജീവിതത്തിന്റെ സെറ്റില്‍ നിന്നും വീട്ടില്‍ തിരികെയെത്തിയ പൃഥിയെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍; ഹോം കമിങ് എന്ന കുറിപ്പോടെ സുചിത്രയ്ക്കും ലാലേട്ടനുമൊപ്പം നില്ക്കുന്ന ചിത്രവുമായി സുപ്രിയ; സോഷ്യല്‍മീഡിയയില്‍ വൈറലായി താരങ്ങളുടെ കുടുംബ സംഗമ ചിത്രം

Malayalilife
ആടുജീവിതത്തിന്റെ സെറ്റില്‍ നിന്നും വീട്ടില്‍ തിരികെയെത്തിയ പൃഥിയെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍; ഹോം കമിങ് എന്ന കുറിപ്പോടെ സുചിത്രയ്ക്കും ലാലേട്ടനുമൊപ്പം നില്ക്കുന്ന ചിത്രവുമായി സുപ്രിയ; സോഷ്യല്‍മീഡിയയില്‍ വൈറലായി താരങ്ങളുടെ കുടുംബ സംഗമ ചിത്രം

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവതാരങ്ങളില്‍ ഒരാളാണ് ഇദ്ദേഹം. ഇപ്പോള്‍ കൊവിഡ് പ്രതിസന്ധി കാരണം നീണ്ടുപോയ ആടുജീവിതത്തിന്റെ വിദേശ ചിത്രീകരണം പൂര്‍ത്തിയാക്കി തിരികെ വീട്ടിലെത്തിയ സന്തോഷത്തിലാണ് പൃഥ്വിരാജ്. ഒപ്പം പുതിയ ചിത്രം കടുവയുടെ റിലീസ് സംബന്ധിച്ച ഒരുക്കങ്ങളിലും. ഇപ്പോഴിതാ വ്യക്തിപരമായ മറ്റൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിയും സുപ്രിയയും. മറ്റൊന്നുമല്ല, വലിയ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നേരില്‍ കണ്ടതിന്റെ സന്തോഷമാണ് അത്.

പരസ്പരം തോളില്‍ കൈയിട്ട് നില്‍ക്കുന്ന തങ്ങള്‍ ഇരുവരുടെയും ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ തിരികെയെത്തി എന്നാണ് ചിത്രത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. സുപ്രിയയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ ആരാധകരും ഇത് ഏറ്റെടുത്തു കഴിഞ്ഞു. എമ്പുരാന്റെ ചര്‍ച്ചക്കായിട്ടാണ് ഇരുവരും ഒന്നിച്ചത് എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

എന്നാല്‍ ഈ ചിത്രത്തിന് പിന്നാലെ സുപ്രിയയും ഇരുകുടുംബങ്ങളുടെ കൂടിക്കാഴ്ച്ചയുടെ ചിത്രം പങ്ക് വച്ചു.. ചിത്രത്തില്‍ പൃഥ്വിരാജും മോഹന്‍ലാലും അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയും ഉണ്ട്. ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ വൈറല്‍ ആയി മാറുകയും ചെയ്തു. നിരവധി മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങള്‍ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.ഹോം കമിങ് എന്നാണ് സുപ്രിയ നല്‍കിയ ക്യാപ്ഷന്‍. 

മൂന്നുമാസത്തോളമായി ആടുജീവിതംഎന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനിലായിരുന്നു പൃഥ്വിരാജ്. തിരികെയെത്തിയ പൃഥ്വിയെ വരവേല്‍ക്കുന്ന സോറോയുടെ ചിത്രം മുന്‍പ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തു വരാനിരിക്കുന്ന കടുവയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം. കടുവയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.

ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.ജന ഗണ മനയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ചിത്രം.

മോഹന്‍ലാലിനെ നായകനാക്കി എലോണ്‍ എന്ന ചിത്രം നേരത്തെ ഷാജി കൈലാസ് പൂര്‍ത്തിയാക്കിയിരുന്നു. എലോണ്‍ ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

prithviraj with mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES