നച്ചു എന്നാണ് ഞാന്‍ നസ്രിയയെ വിളിക്കാറുള്ളത്; ഇടക്കൊക്കെ വീട്ടില്‍ വരുന്ന അവള്‍ മോളുടെ അടുത്ത കൂട്ടുകാരിയും എന്റെ കുഞ്ഞനുജത്തിയുമാണ്‌; പൃഥിരാജ് നസ്രിയയെക്കുറിച്ച് പങ്ക് വച്ചത്‌

Malayalilife
topbanner
നച്ചു എന്നാണ് ഞാന്‍ നസ്രിയയെ വിളിക്കാറുള്ളത്; ഇടക്കൊക്കെ വീട്ടില്‍ വരുന്ന  അവള്‍ മോളുടെ അടുത്ത കൂട്ടുകാരിയും എന്റെ  കുഞ്ഞനുജത്തിയുമാണ്‌; പൃഥിരാജ് നസ്രിയയെക്കുറിച്ച് പങ്ക് വച്ചത്‌

പൃഥ്വിരാജും നസ്രിയയും സഹോദരനും സഹോദരിയുമായി അഭിനയിച്ച ചിത്രമാണ് 'കൂടെ'. വിവാഹ ശേഷം നസ്രിയയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ അഞ്ജലി മേനോന്‍ ചിത്രം. അമ്പിളി ദേവി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയ നടികള്‍ അനുജത്തിമാരാ.യി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും  തനിക്ക് ഏറ്റവും അടുപ്പം തോന്നിയത് നസ്രിയയോടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥിരാജ്.ബ്രദേര്‍സ് ഡേ സിനിമയുടെ ഭാഗമായി മനോരമ ഓണല്‍ലൈനും വിവോയും ചേര്‍ന്നു സംഘടിപ്പിച്ച ഡിന്നര്‍ വിത്ത് ടീം ബ്രദേര്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കവെയാണ് പൃഥി മനസ് തുറന്നത്.

അഭിനയിച്ചവരില്‍ കൂടുതല്‍ പേരെയും ഫ്രണ്ടസായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ നേരിട്ട് കാണുന്നതിന് മുമ്പ് ഫോണില്‍ സംസാരിച്ചപ്പോള്‍തന്നെ ആ ഒരു ഫീലിംഗ് തോന്നിയിട്ടുള്ളത് നസ്രിയയോടാണ്.നച്ചു ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരും. എന്റെ മോളുടെ വളരെയടുത്ത സുഹൃത്താണ്. നസ്രിയയെയാണ് എനിക്ക് അനിയത്തിയായി തോന്നിയിട്ടുള്ളത്. ഒരുപാട് തവണ അനുജത്തി ഉണ്ടായിരുന്നെങ്കിലെന്ന് അഗ്രഹിച്ചിട്ടുണ്ട്. നച്ചുനെ പരിചയപ്പെടുന്നതിന് മുമ്പും ആ അഗ്രഹം ഉണ്ടായിരുന്നു. എന്റെ കസിന്‍സെല്ലാം എന്നേക്കാള്‍ മൂത്തതാണ്'-പൃഥ്വിരാജ് പറഞ്ഞു.

പെണ്‍കുഞ്ഞുങ്ങളോട് പണ്ടേ ഇഷ്ടമായിരുന്നെന്നും തനിക്ക് പെണ്‍കുഞ്ഞിനെ കിട്ടണമേയെന്ന് പ്രാര്‍ഥിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ കൂടെ അഭിനയിച്ചവരില്‍ സ്വന്തം അനുജത്തിയായി തോന്നിയത് ആരോടാണെന്ന ഒരു ആരാധികയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി

prithviraj says about nazriya

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES