നാല് പതിറ്റാണ്ടിലേറെയായി അഭിനയ ലോകത്തുള്ള സൂപ്പര്‍ സ്റ്റാര്‍ മോഹൻലാൽ നടനിൽ നിന്ന് സംവിധായകനിലേക്ക് കടക്കുന്ന സിനിമയാണ് 'ബറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ' എന്ന ത്രീഡി ചിത്രം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ ബറോസ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട് മമ്മൂട്ടി, പ്രിയദർശൻ, ദിലീപ്, സിബി മലയിൽ തുടങ്ങിയവർ ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളൊക്കെ വൈറൽ ആയിരുന്നു. മോഹന്‍ലാല്‍ ആക്ഷനും കട്ടും പറയുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തിരുന്നു.
ബറോസിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ വൈറൽ. പൃഥ്വരാജ് ആണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വരാജിനോട് സീനുമായി ബന്ധപ്പെട്ട് എന്തോ സംസാരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ലാലേട്ടൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്ന പൃഥ്വിയെയാണ് ചിത്രത്തിൽ കാണുന്നത്. ബറേസ് മോഹൻലാൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്.
വാസ്‌കോഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. മയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരു ദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്.