Latest News

പൃഥ്വിക്ക് ആരാധകര്‍ ചെയ്ത് കൊടുത്ത പുതിയ ട്രോള്‍ കണ്ടോ..; ട്രോളിനെ അഭിനന്ദിച്ച് പൃഥ്വിരാജും

Malayalilife
പൃഥ്വിക്ക് ആരാധകര്‍ ചെയ്ത് കൊടുത്ത പുതിയ ട്രോള്‍ കണ്ടോ..; ട്രോളിനെ അഭിനന്ദിച്ച് പൃഥ്വിരാജും


ച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനും പിന്നാലെ അഭിനയ രംഗത്തേയ്ക്ക് കാലെടുത്തുവെച്ച താരമാണ് പൃഥ്വിരാജ്. നന്ദനമെന്ന സിനിമയിലൂടെയാണ് പൃഥ്വിരാജിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. താരകുടുംബത്തില്‍ നിന്ന് വരുന്നു എന്നത് കൊണ്ട് തന്നെ വലിയ വരവേല്‍പ്പായിരുന്നു താരത്തിന് തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ കിട്ടിയത്. തന്റെ അിഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടികാണിക്കാത്ത താരത്തിന് നിരവധി തവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുണ്ട്. എന്തു കാര്യവും അതിന്റെതായ രീതിയില്‍ കാണുന്ന താരത്തിന് വിമര്‍ശനങ്ങളില്‍ പരാതിയുമില്ല. ഇപ്പോള്‍ തന്റെ പരസ്യ ചിത്രത്തെ വിടാതെ  പിന്തുടരുന്ന ട്രോളന്മാരുടെ ട്രോള്‍ പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പൃഥ്വിരാജ് തനിക്ക് വേണ്ടി ട്രോളന്മാര്‍ ചെയ്ത ട്രോള്‍ പങ്കുവെചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ വൈറലായ് കഴിഞ്ഞു. കല്യാണ്‍ സില്‍ക്‌സിന്റെ പരസ്യത്തില്‍ താരം പറഞ്ഞ വാചകങ്ങളും, ലൂസിഫറിലെ പ്രധാന രംഗങ്ങളും ചേര്‍ത്തു കൊണ്ടാണ് ട്രോളന്മാരുടെ പുതിയ ട്രോളല്‍. എന്നാല്‍ ഈ ട്രോള്‍ പൃഥ്വിരാജിന് ബോധിച്ചു. മാത്രമല്ല ട്രോളന്മാരുടെ ക്രിയേറ്റിവിറ്റി കണ്ടില്ലെന്ന് നടിക്കാന്‍ തനിക്കാവില്ലെന്ന്് താരം നേരത്തെ പറഞ്ഞിരുന്നു.കോളനി ഒഴിപ്പിച്ച് ബോബിയെ ഒറ്റയ്ക്ക് കിട്ടണമെന്ന് സ്റ്റീഫന്‍ നെടുമ്പള്ളി പറയുമ്പോള്‍ പരസ്യവാചകം ആവര്‍ത്തിക്കുന്ന പൃഥ്വിരാജിനെയാണ് ട്രോളില്‍ കാണുന്നത്.പൃഥ്വിയുടെ പോസ്റ്റിന് താഴെ നിരവധി താരങ്ങളും ആരാധകരുമാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

prithviraj shares an intresting troll in instagram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES