സൂപ്പര്‍ ഹിറ്റ് ചിത്രം 'ലൂസിഫറി'ന്റെ രണ്ടാം ഭാഗം 'എമ്പുരാനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ആറ് മാസമായി നടന്ന് വരുന്ന
ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ ഉത്തരേന്ത്യയില്‍ അവസാനിച്ചെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 15 ഓടെ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യര്‍, ടൊവിനോ തോമസ് എന്നിവര്‍ താരനിരയിലുണ്ട്. പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല . ലൂസിഫറില്‍ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും എമ്പുരാനില്‍ ഉണ്ടാകും. താരനിര്‍ണയം പൂര്‍ത്തിയായിവരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയായി വീണ്ടും മോഹന്‍ലാല്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. എപ്പോഴായിരിക്കും ചിത്രീകരണം പൂര്‍ത്തിയാകുക എന്നും റിലീസ് എപ്പോഴായിരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.
സംവിധായകന്‍ പൃഥ്വിരാജ്, ഛായാഗ്രാഹകന്‍ സുജിത് വാസുദേവ്, കലാസംവിധായകന്‍ മോഹന്‍ദാസ്, അസോസിയേറ്റ് ഡയറക്ടര്‍ വാവ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലൊക്കേഷന്‍ ഹണ്ട് നടത്തിയത്. ഇന്ത്യയില്‍ ചിത്രീകരണം തുടങ്ങി ആറു രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് പൂര്‍ത്തിയാകുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്താണ് ചിത്രീകരണം
ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നവിധമായിരിക്കും പൃഥ്വിരാജ് എമ്പുരാന്‍ ഒരുക്കുക. മുരളി ഗോപിയാണ് കഥയും തിരക്കഥയും.മോഹന്‍ലാലും പൃഥ്വിരാജും അഭിനയിക്കുന്ന സിനിമകളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് മറയൂരില്‍ വിലായത്ത് ബുദ്ധയിലും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സുരേഷ് ബാലാജിയും ജോര്‍ജി പയനും ചേര്‍ന്നുള്ള വൈഡ് ആംഗിള്‍ ക്രിയേഷന്‍സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്.