Latest News

ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തല്‍; കോടതിയില്‍ മാപ്പ് പറഞ്ഞ് പൃഥിരാജ്;സ്ഥാപനത്തെക്കുറിച്ചുള്ള മോശം പരാമര്‍ശം സിനിമയില്‍നിന്ന് നീക്കം ചെയ്തുവെന്നും നടന്‍

Malayalilife
topbanner
ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തല്‍; കോടതിയില്‍ മാപ്പ് പറഞ്ഞ് പൃഥിരാജ്;സ്ഥാപനത്തെക്കുറിച്ചുള്ള മോശം പരാമര്‍ശം സിനിമയില്‍നിന്ന് നീക്കം ചെയ്തുവെന്നും നടന്‍

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രം ഡ്രെവിംഗ് ലൈസെന്‍സില്‍ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിയെന്ന പരാതിയില്‍ കോടതിയില്‍ പൃഥിരാജ് മാപ്പ് പറഞ്ഞു.സിനിമയില്‍ സ്ഥാപനത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുമ്പാകെയാണ് നടന്‍ ഖേദപ്രകടനം നടത്തിയത്.

ചിത്രത്തില്‍അഹല്യ ഹോസ്പിറ്റലിലെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നായകനും നിര്‍മാതാവുമായ പൃഥ്വിരാജിനെതിരെ അഹല്യ ഗ്രൂപ്പ് അധികൃതര്‍ കോടതിയില്‍ പരാതി ഉന്നയിച്ചിരുന്നു. ചിത്രത്തിലെ ഈ ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥിരാജ് കോടതിയില്‍ പറഞ്ഞു.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതില്‍ താന്‍ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ അഹല്യയെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്നുമുണ്ട്. ഇതേത്തുടര്‍ന്നാണ് അഹല്യ കോടതിയെ സമീപിച്ചത്. നേരത്തെ പരാതിയില്‍ പൃഥ്വിരാജിന് കോടതി നോട്ടിസ് അയച്ചിരുന്നു. ചിത്രത്തില്‍ ആക്ഷേപമുയര്‍ന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ ഉത്തരവ് പാലിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വീഴ്ച വരുത്തിയതായി അഭിഭാഷകന്‍ ജയശങ്കര്‍ വി നായര്‍ ചൂണ്ടിക്കാട്ടി.

ചിത്രം സംവിധാനം ചെയ്തത് ലാല്‍ ജൂനിയറും രചിച്ചത് സച്ചിയും ആണ്. ഈ ചിത്രം നിര്‍മ്മിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജ് സുകുമാരന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഇപ്പോള്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയിരിക്കുന്നത്. 2019 ഡിസംബര്‍ റിലീസ് ആയി എത്തിയ മലയാളം ചിത്രങ്ങളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ഏക ചിത്രം കൂടിയായി ഡ്രൈവിംഗ് ലൈസന്‍സ് മാറിയിരിക്കുകയാണ്.

prithviraj apologies for driving licence dialogue

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES