Latest News

ഇന്ദ്രജിത്തിനെ ചിത്രത്തില്‍ എത്തിച്ചത് എന്റെ ചേട്ടനായത് കൊണ്ടല്ല; അദ്ദേഹം ചെയ്യുന്നത് പകരം വയ്ക്കാനാകാത്ത കഥാപാത്രമാണ്; ലൂസിഫറിന്റെ കാസ്റ്റിങിനെക്കുറിച്ച് പൃഥ്വിരാജ്

Malayalilife
ഇന്ദ്രജിത്തിനെ ചിത്രത്തില്‍ എത്തിച്ചത് എന്റെ ചേട്ടനായത് കൊണ്ടല്ല; അദ്ദേഹം ചെയ്യുന്നത് പകരം വയ്ക്കാനാകാത്ത കഥാപാത്രമാണ്;  ലൂസിഫറിന്റെ കാസ്റ്റിങിനെക്കുറിച്ച് പൃഥ്വിരാജ്

മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിലൂടെ സംവിധായകന്റെ കുപ്പായമണിയുകയാണ് നടന്‍ പൃഥ്വിരാജ്. ചിത്രത്തില്‍ വമ്പന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരു പ്രധാന വേഷം  അവതരിപ്പിക്കാനെത്തുന്നത് ഇന്ദ്രജിത്താണ്. എന്നാല്‍ തന്റെ ചേട്ടനായത് കൊണ്ട് സിനിമയില്‍ നല്ല വേഷം നല്‍കാം എന്ന തീരുമാനമൊന്നും തനിക്കുണ്ടായിരുന്നില്ലെന്നും പകരക്കാരനില്ലാത്ത കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും പൃ്ഥ്വിരാജ് പറയുന്നു.

തിരക്കഥ വായിച്ച നിമിഷം മുതല്‍ ആ കഥാപാത്രം ചെയ്യാന്‍ ഇന്ദ്രജിത് മാത്രം ആയിരുന്നു മനസ്സില്‍. അതുപോലെ തന്നെ ആയിരുന്നു വിവേക് ഒബ്‌റോയ് ഈ ചിത്രത്തിലേക്ക് കടന്നു വന്നതും. ഒരുപാട് തലങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഒരു സിനിമ ആയിരിക്കും ലൂസിഫര്‍ എന്നും പൃഥ്വിരാജ് പറയുന്നു. ആദ്യം താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച സിനിമ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിറ്റി ഓഫ് ഗോഡ് ആണെന്നും പിന്നീട് ഡോക്ടര്‍ ബിജുവിന്റെ വീട്ടിലേക്കുള്ള വഴി വേറെ ഒരു ഭാഷയില്‍ ചെയ്താലോ എന്ന് ആലോചിച്ചു പൃഥ്വി പറയുന്ന്ു.

യാദൃശ്ചികമായിട്ടാണ് ടിയാന്റെ സെറ്റില്‍ വെച്ച് ലൂസിഫര്‍ ജനിക്കുന്നതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. അതേസമയം, അനുജന്റെ സംവിധാനത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന സമയം ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നുവെന്ന് ഇന്ദ്രജിത് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ്. യുവനായകന്‍ ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുന്ന ചിത്രം കൂടിയാണിത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരയെ തന്നെയാണ്

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.

prithviraj about Lucifer casting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES