മിനിസ്‌ക്രീന്‍, ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയും പ്രിയങ്കരിയുമായ നടിയാണ് പ്രവീണ. 30 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്. നിരവധി ചലചിത്രങ്ങളിലും ഒട്ടനവധി മെഗാസീരിയലുകളിലും താരം അഭിനയിച്ചു. ക്ലാസ്സിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗള്‍ഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവര്‍ത്തിച്ച പ്രവീണ ഇപ്പോള്‍ തമിഴ് സീരിയല്‍ രംഗത്തു സജീവ സാന്നിധ്യമാണ്.
സോഷ്യല്‍മീഡിയയില്‍ വളെരയധികം സജീവമായ താരം താന്‍ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. 'മൂന്ന് വര്‍ഷമായി തന്നേയും മകളേയും ഒരാള്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് പ്രവീണ വെളിപ്പെടുത്തിയത്.തന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്ന തരത്തില്‍ ഒരു വ്യക്തി നടത്തികൊണ്ടിരിക്കുന്ന ഉപദ്രവങ്ങളെകുറിച്ചാണ് പ്രവീണ സംസാരിക്കുന്നത്.
ഏകദേശം ഒരു മൂന്നു വര്‍ഷം മുമ്പേയാണ് ഞാന്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഒരുപാട് ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ട് എന്ന് എന്നോട് പലരും വിളിച്ചു പറയാന്‍ തുടങ്ങിയന്നും നടി പറയുന്നു.
പ്രവീണയുടെ വാക്കുകളുട പൂര്‍ണ്ണരൂപം...
'ഏകദേശം ഒരു മൂന്ന് വര്‍ഷം മുമ്പേയാണ് ഞാന്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഒരുപാട് ഫേക്ക് അക്കൗണ്ടുകളുണ്ടെന്ന് എന്നോട് പലരും വിളിച്ച് പറയാന്‍ തുടങ്ങി.' 'ആദ്യമൊക്കെ ഇത് സ്ഥിരം സംഭവം ആണല്ലോയെന്ന് കരുതി വിട്ടു കളഞ്ഞു. എന്നാല്‍ പിന്നീട് ഒരുപാട് ഫേക്ക് ഐഡികളിലൂടെ എന്റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിക്കുകയായിരുന്നു. ഒരു തരം ഹരം പോലെയാണ് അവന് ഇത്. എന്തിനാണ് അവന്‍ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എനിക്ക് അറിയില്ല'. 'അവനെ ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടുകൂടിയില്ല.
എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അവനെ പിടിച്ചപ്പോഴാണ് അവന്‍ ആരാണെന്ന് പോലും ഞാന്‍ അറിയുന്നത്. അവന് എന്റെ ഫോട്ടോ മോര്‍ഫ് ചെയ്തു ഇങ്ങനെ ചെയ്യുമ്പോള്‍ എന്തോ ഒരു സുഖം.' 'എന്റെ കഷ്ടകാലം എന്നല്ലേ പറയേണ്ടൂ. വേറെ ആര്‍ക്കെങ്കിലും ഉപദ്രവമുണ്ടോയെന്ന് അറിയില്ല. പക്ഷെ ഞാന്‍ ഇത് വര്‍ഷങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. അവന്റെ ഫോണ്‍ പിടിച്ചെടുത്തപ്പോള്‍ അത് നിറയെ എന്റെ ഫോട്ടോസായിരുന്നു. അത് മോര്‍ഫ് ചെയ്ത് രസിക്കുകയാണ് അവന്‍.'
'എന്തോ ഒരു അംഗവൈകല്യം ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തെങ്കിലും ശാരീരിക അപാകതകള്‍ ഉള്ള എല്ലാവരെയും കൂടി ഞാന്‍ പറയുന്നതല്ല. പക്ഷെ എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്. കുറെനാള്‍ ഞാന്‍ ഇഗ്‌നോര്‍ ചെയ്തു വിട്ടു.' 'എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു ഫാമിലി ഗേളാണ്. അവര്‍ക്ക് ഇതൊക്കെ കണ്ടുകഴിഞ്ഞാല്‍ സഹിക്കുമോ. എവിടെ നിന്നൊക്കെ വളരെ മോശം പിടിച്ച ചിത്രങ്ങള്‍ എടുത്തുകൊണ്ട് വന്നിട്ടാണ് എന്റെ ചിത്രം മോര്‍ഫ് ചെയ്ത് കയറ്റുന്നത്.''വീട്ടുകാര്‍ക്ക് വിവരം എല്ലാം അറിയുന്നതുകൊണ്ട് കുഴപ്പമില്ല. എങ്കിലും ഇത് കാണുന്ന സാധാരണക്കാര്‍ ഒരിക്കല്‍ എങ്കിലും സംശയിച്ചുപോകില്ലേ.''അരോചകമായ ശബ്ദത്തില്‍ എനിക്ക് മെസേജുകള്‍ അയക്കുമായിരുന്നു.
രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടായിരുന്നു ആദ്യം സംസാരിക്കുന്നത്. ഞാന്‍ എപ്പോഴും മെസേജുകള്‍ അവന് അയച്ച് കൊണ്ടിരിക്കണം. ഒരുതരം ഡ്യൂവല്‍ പേഴ്‌സണാലിറ്റി.''ആരാധനയാണെന്ന് പറഞ്ഞുകൊണ്ട് മെസേജ് അയക്കുന്ന സമയത്തുതന്നെ എന്റെ ചിത്രങ്ങള്‍ വെച്ചുകൊണ്ട് വളരെ മോശം പ്രവര്‍ത്തികളും അവന്‍ ചെയ്യുകയാണ്. സമാധാനമായി ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ വരെ ഉണ്ടായി. എത്ര പരാതി കൊടുത്താലും അവന്‍ പിന്നെയും ഇത് തന്നെ ചെയ്യും. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.'
'ഒരുതരം വാശിയോടെയാണ് അവന്‍ എന്റെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ കുറച്ച് കാലയമായി എന്നെ മാത്രമല്ല മകളെയും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. മകള്‍ ഫോളോ ചെയ്യുന്ന ആളുകളെ തേടിപിടിച്ചുകൊണ്ട് അവര്‍ക്കും വളരെ വള്‍ഗറായ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയച്ചുകൊടുക്കുന്നതാണ് അവന്റെ രീതി' എന്നും പ്രവീണ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, 1998ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്‌നിസാക്ഷി എന്ന ചിത്രത്തിനും 2008ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിന്ും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം രണ്ട് തവണ പ്രവീണ സ്വന്തമാക്കി. ക്ലാസിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗള്‍ഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളാണ് പ്രവീണ ഇപ്പോള്‍ അധികവും ചെയ്യുന്നത്.
കസ്തൂരിമാന്‍ എന്ന മലയാള പാരമ്പരയിലാണ് പ്രവീണ അവസാനമായി അഭിനയിച്ചത്. ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പര കൂടിയായിരുന്നു കസ്തൂരിമാന്‍. നാല്‍പ്പത്തിനാലുകാരിയായ പ്രവീണ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സുമേഷ് ആന്റ് രമേഷാണ് പ്രവീണ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത മലയാള സിനിമ. ബാലു വര്‍ഗീസും ശ്രീനാഥ് ഭാസിയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.